Asianet News MalayalamAsianet News Malayalam

'ചിത്തിനി' റിലീസ് തീയതി പ്രഖ്യാപിച്ചു; ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സെപ്റ്റംബറിൽ എത്തും

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'ചിത്തിനി' സിനിമയുടെ റിലീസ് തീയതി സെപ്റ്റംബർ 27 ആയി പ്രഖ്യാപിച്ചു. ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മൂഡിലുള്ള ചിത്രം ശബ്ദവിന്യാസം കൊണ്ടും ദൃശ്യങ്ങൾ കൊണ്ടും മാസ്മരിക അനുഭവം സമ്മാനിക്കുമെന്ന് സംവിധായകൻ പറഞ്ഞു.

east coast vijayan movies chithini release date announcement
Author
First Published Aug 27, 2024, 7:50 AM IST | Last Updated Aug 27, 2024, 7:50 AM IST

കൊച്ചി: റിലീസ് മാറ്റി വച്ച 'ചിത്തിനി' സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.  സെപ്തംബർ 27 വെള്ളിയാഴ്ച ലോകമെമ്പാടുമുള്ള തീയറ്റുകളിൽ ചിത്രം എത്തും.  ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മൂഡിലുള്ള ' ചിത്തിനി ' ശബ്ദവിന്യാസം കൊണ്ടും അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ കൊണ്ടും നിങ്ങളെ വിസ്മയിപ്പിക്കും എന്നുറപ്പാണെന്നും തീർച്ചയായും തീയറ്ററിൽ തന്നെ കണ്ട് അനുഭവിച്ചറിയേണ്ട സിനിമ എല്ലാവരും ആദ്യ ദിവസങ്ങളിൽ തന്നെ ചിത്രം കാണണമെന്ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സംവിധായകന്‍ ഈസ്റ്റ്കോസ്റ്റ് വിജയന്‍ പറഞ്ഞു. 

അമിത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ, തുമുഖങ്ങളായ ആരതി നായർ, ബംഗാളി താരം എനാക്ഷി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'ചിത്തിനി' എന്ന സിനിമയിലെ ജോയ് മാത്യുവിന്‍റെ ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം ഇറങ്ങിയിരുന്നു. 

കെ.വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ്‌ കോസ്റ്റ് വിജയനും കെ.വി അനിലും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ സുധീഷ്, ജോണി ആൻ്റണി , ജോയ് മാത്യു, പ്രമോദ് വെളിയനാട് , മണികണ്ഠൻ ആചരി, പൗളി വത്സൻ തുടങ്ങി വൻതാരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ഈസ്റ്റ് കോസ്റ്റ് വിജയന്‍, സന്തോഷ്‌ വര്‍മ്മ, സുരേഷ് എന്നിവരുടെ വരികള്‍ക്ക് യുവ സംഗീത സംവിധായകരില്‍ ശ്രദ്ധേയനായ രഞ്ജിൻ രാജാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. സത്യ പ്രകാശ്, ഹരി ശങ്കർ, കപിൽ കപിലൻ, സന മൊയ്തുട്ടി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു ഫോക്ക് സോംഗിനായി വയനാട്ടിലെ നാടൻ പാട്ട് കലാകാരന്മാരും ഭാഗമായിട്ടുണ്ട്.

രതീഷ്‌ റാം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ജോണ്‍കുട്ടിയാണ്. രഞ്ജിത്ത് അമ്പാടി മേക്കപ്പും ധന്യ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം : സുജിത്ത് രാഘവ്, എക്സിക്യൂട്ടീവ്‌ പ്രൊഡ്യൂസര്‍ : രാജശേഖരൻ, കോറിയോഗ്രാഫി: കല മാസ്റ്റര്‍, സംഘട്ടനം: രാജശേഖരന്‍, ജി മാസ്റ്റര്‍,വി എഫ് എക്സ് : നിധിന്‍ റാം സുധാകര്‍, സൗണ്ട് ഡിസൈന്‍: സച്ചിന്‍ സുധാകരന്‍, സൗണ്ട് മിക്സിംഗ്: വിപിന്‍ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : രാജേഷ് തിലകം, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്‌ : ഷിബു പന്തലക്കോട്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: സുഭാഷ് ഇളമ്പല്‍, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് : അനൂപ്‌ ശിവസേവന്‍, അസിം കോട്ടൂര്‍, സജു പൊറ്റയിൽ കട, അനൂപ്‌,പോസ്റ്റര്‍ ഡിസൈനര്‍ : കോളിന്‍സ് ലിയോഫില്‍, കാലിഗ്രഫി: കെ പി മുരളീധരന്‍, സ്റ്റില്‍സ് : അജി മസ്കറ്റ്. പി.ആര്‍.ഒ : എ എസ് ദിനേശ്, മഞ്ജു ഗോപിനാഥ്.

ജോയ് മാത്യുവിന്റെ നിഗൂഢമായ ലുക്ക്: 'ചിത്തിനി'യിലെ കത്തനാരുടെ വരവ്

പ്രകടനത്തില്‍ വിസ്‍മയിപ്പിക്കാന്‍ വീണ്ടും സുധീഷ്; 'ചിത്തിനി'യിലെ കഥാപാത്രം ഇതാണ്

Latest Videos
Follow Us:
Download App:
  • android
  • ios