Asianet News MalayalamAsianet News Malayalam

ജോയ് മാത്യുവിന്റെ നിഗൂഢമായ ലുക്ക്: 'ചിത്തിനി'യിലെ കത്തനാരുടെ വരവ്

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'ചിത്തിനി' എന്ന സിനിമയിൽ ജോയ് മാത്യു ഒരു നിഗൂഢ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കെ.വി അനിലിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഈസ്റ്റ്‌ കോസ്റ്റ് വിജയനും കെ.വി അനിലും ചേർന്ന് നിർവഹിച്ചിരിക്കുന്നു.

Joy Mathew as Katanarai in 'Chithini': The poster is striking
Author
First Published Aug 26, 2024, 1:21 PM IST | Last Updated Aug 26, 2024, 1:21 PM IST

കൊച്ചി: അമിത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ, തുമുഖങ്ങളായ ആരതി നായർ, ബംഗാളി താരം എനാക്ഷി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'ചിത്തിനി' എന്ന സിനിമയിലെ ജോയ് മാത്യുവിന്‍റെ ലുക്ക് പോസ്റ്റര്‍ ഇറങ്ങി.  ഇതിഹാസതാരം ജോയ് മാത്യു അവതരിപ്പിച്ച നിഗൂഢ കഥാപാത്രമായ കത്തനാരുടെ വേഷം പുറത്തിറക്കുന്നു എന്നാണ് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറക്കാര്‍ പറഞ്ഞിരിക്കുന്നത്. 

കെ.വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ്‌ കോസ്റ്റ് വിജയനും കെ.വി അനിലും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ സുധീഷ്, ജോണി ആൻ്റണി , ജോയ് മാത്യു, പ്രമോദ് വെളിയനാട് , മണികണ്ഠൻ ആചരി, പൗളി വത്സൻ തുടങ്ങി വൻതാരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ഈസ്റ്റ് കോസ്റ്റ് വിജയന്‍, സന്തോഷ്‌ വര്‍മ്മ, സുരേഷ് എന്നിവരുടെ വരികള്‍ക്ക് യുവ സംഗീത സംവിധായകരില്‍ ശ്രദ്ധേയനായ രഞ്ജിൻ രാജാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. സത്യ പ്രകാശ്, ഹരി ശങ്കർ, കപിൽ കപിലൻ, സന മൊയ്തുട്ടി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു ഫോക്ക് സോംഗിനായി വയനാട്ടിലെ നാടൻ പാട്ട് കലാകാരന്മാരും ഭാഗമായിട്ടുണ്ട്.

രതീഷ്‌ റാം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ജോണ്‍കുട്ടിയാണ്. രഞ്ജിത്ത് അമ്പാടി മേക്കപ്പും ധന്യ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം : സുജിത്ത് രാഘവ്, എക്സിക്യൂട്ടീവ്‌ പ്രൊഡ്യൂസര്‍ : രാജശേഖരൻ, കോറിയോഗ്രാഫി: കല മാസ്റ്റര്‍, സംഘട്ടനം: രാജശേഖരന്‍, ജി മാസ്റ്റര്‍,വി എഫ് എക്സ് : നിധിന്‍ റാം സുധാകര്‍, സൗണ്ട് ഡിസൈന്‍: സച്ചിന്‍ സുധാകരന്‍, സൗണ്ട് മിക്സിംഗ്: വിപിന്‍ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : രാജേഷ് തിലകം, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്‌ : ഷിബു പന്തലക്കോട്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: സുഭാഷ് ഇളമ്പല്‍, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് : അനൂപ്‌ ശിവസേവന്‍, അസിം കോട്ടൂര്‍, സജു പൊറ്റയിൽ കട, അനൂപ്‌,പോസ്റ്റര്‍ ഡിസൈനര്‍ : കോളിന്‍സ് ലിയോഫില്‍, കാലിഗ്രഫി: കെ പി മുരളീധരന്‍, സ്റ്റില്‍സ് : അജി മസ്കറ്റ്. പി.ആര്‍.ഒ : എ എസ് ദിനേശ്, മഞ്ജു ഗോപിനാഥ്.

വിജയ് നായകനാകുന്ന 'ഗോട്ട്' കേരളത്തില്‍ പുലര്‍ച്ചെ റിലീസ് ചെയ്യുമോ? സുപ്രധാന അപ്ഡേറ്റ് !

'തലൈവരോട് മുട്ടാനില്ല': സൂര്യയുടെ കങ്കുവ റിലീസ് മാറ്റിയെന്ന് റിപ്പോര്‍ട്ട്

Latest Videos
Follow Us:
Download App:
  • android
  • ios