Asianet News MalayalamAsianet News Malayalam

അമ്പമ്പോ ഒരേപൊളി; ഇതാണോ രാജമൗലി ചിത്രത്തിലെ പൃഥ്വിരാജ് ? ഫോട്ടോ കണ്ടമ്പരന്ന് ആരാധകർ, വാസ്തവം എന്ത് ?

റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ രാജമൗലി ചിത്രത്തിൽ നെ​ഗറ്റീവ് കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

edited photo for prithviraj sukumaran in s s rajamouli movie, mahesh babu
Author
First Published Jul 7, 2024, 6:59 PM IST

ലയാളത്തിന്റെ പ്രിയതാരമാണ് പൃഥ്വിരാജ് സുകുമാരൻ. നന്ദനം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി ഇന്ന് പാൻ ഇന്ത്യൻ ലെലവിൽ താരമായി ഉയർന്ന് നിൽക്കുകയാണ് താരമിപ്പോൾ. ഒപ്പം ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ചൊരു സംവിധായകൻ കൂടിയാണ് താൻ എന്ന് പൃഥ്വിരാജ് തെളിയിച്ചു കഴിഞ്ഞു. ഓരോ ദിവസം കഴിയുന്തോറും മലയാളികളെ അമ്പരപ്പിച്ച് കൊണ്ടിരിക്കുന്ന ഈ താരപ്രതിഭയുടെ പുതിയ ചിത്രം രാജമൗലിയ്ക്ക് ഒപ്പമാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. ഇതിനിടെ സിനിമയുടെ പൃഥ്വിരാജ് ലുക്ക് എന്ന തരത്തിൽ ഒരു ഫോട്ടോ സോഷ്യൽ ലോകത്ത് പ്രചരിക്കുന്നുണ്ട്. 

മനുഷ്യനോ മൃ​ഗമോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ആളുകൾക്ക് ഒപ്പം കാടിന് നടുവിൽ ആയുധധാരിയായി നിൽക്കുന്ന പൃഥ്വിരാജിനെ ഫോട്ടോയിൽ കാണാം. ഒപ്പം മുന്നിൽ ഒരു പുള്ളിപ്പുലിയും ഉണ്ട്. ഡാൽക്ക് ഷെയ്ഡിൽ ആണ് ഫോട്ടോയുടെ തീം ഒരുക്കിയിരിക്കുന്നത്. എന്നാൽ ഇത് രാജമൗലി ചിത്രത്തിന്റെയോ മറ്റ് ഏതെങ്കിലും പൃഥ്വിരാജ് ചിത്രത്തിന്റെയോ ലുക്ക് അല്ല എന്നതാണ് വാസ്തവം. 

മോളിവുഡ് എഡിറ്റേഴ്സ് ​ഗ്യാലറി എന്ന ഫേസ്ബുക്ക് പേജിൽ വന്നൊരു എഡിറ്റഡ് ഫോട്ടോയാണ് ഇത്. 'ഒരു ചെറിയ ശ്രമം..'എന്ന് കുറിച്ച് ശ്രീകാന്ത് എന്നയാളാണ് ഫോട്ടോ എഡിറ്റ് ചെയ്തിരിക്കുന്നത്. ഫോട്ടോ പുറത്തുവന്നിതിന് പിന്നാലെ നിരവധി പേരാണ് ശ്രീകാന്തിന്റെ എഫേർട്ടിനെ പ്രശംസിച്ച് കൊണ്ട് രം​ഗത്ത് എത്തുന്നത്. 'ഇതാണോ ചെറിയ ശ്രമം.. ഉഗ്രൻ ആയിട്ടുണ്ട് ബ്രോ..' എന്നാണ് പലരും കമന്റുകളായി രേഖപ്പെടുത്തുന്നത്. 

edited photo for prithviraj sukumaran in s s rajamouli movie, mahesh babu

'മണിച്ചിത്രത്താഴ്' ആരാധകരെ..; ഇതാ നിങ്ങൾക്കൊരു സുവർണ വാർത്ത, റി-റിലീസ് തിയതി റിപ്പോർട്ടുകൾ ഇങ്ങനെ

അതേസമയം, റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ രാജമൗലി ചിത്രത്തിൽ നെ​ഗറ്റീവ് കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അതായത് വില്ലൻ വേഷം. തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു ആണ് നായകൻ. പൃഥ്വിരാജ് ചിത്രത്തിൽ ഉണ്ടെന്ന് പ്രമുഖ എന്‍റര്‍ടെയ്ന്‍മെന്‍റ് വെബ് സൈറ്റ് ആയ പിങ്ക് വില്ല ആയിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. ഒരു ആഫ്രിക്കന്‍ ജംഗിള്‍ അഡ്വാഞ്ചര്‍ ചിത്രമായിരിക്കും ഇതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. എന്തായാലും ചിത്രത്തിൽ പൃഥ്വിരാജ് ഉണ്ടാകുമോ ഇല്ലയോ എന്ന കാര്യത്തിൽ വൈകാതെ തന്നെ വ്യക്തത വരും. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios