ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ടീസർ റിലീസ് ചെയ്തു. മോഹൻലാലിന്റെ ഭാര്യ സുചിത്രയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 

കൊച്ചി: ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമായ എമ്പുരാന്റെ ടീസർ റിലീസ് ചെയ്തു കഴിഞ്ഞു. പ്രേക്ഷകർ കാണാൻ കൊതിക്കുന്ന എല്ലാ എലമെന്റുകളും കോർത്തിണക്കിയുള്ള സിനിമയാകും ഇതെന്നാണ് ടീസർ നൽകുന്ന സൂചന. സോഷ്യൽ മീഡിയയിൽ എങ്കും എമ്പുരാൻ തരം​ഗമാകുന്നതിനിടെ ചിത്രത്തിന്‍റെ ട്രെയിലര്‍ ലോഞ്ചില്‍ മോഹന്‍ലാലിന്‍റെ ഭാര്യ സുചിത്ര പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

ജനുവരി 26നായിരുന്നു സിനിമ നിര്‍മ്മാതാവ് ആയിരുന്ന തന്‍റെ പിതാവ് സിനിമകള്‍ ഇറക്കിക്കൊണ്ടിരുന്നത്. ആ സിനിമകള്‍ റിലീസ് ചെയ്യുന്നത് കൊണ്ടല്ല, അന്ന് സന്തോഷ ദിവസം ആയിരുന്നു അന്നായിരുന്നു അച്ഛന്‍റെയും അമ്മയുടെയും വിവാഹ വാര്‍ഷികവും. ആശിര്‍വാദ് സിനിമാസിന്‍റെ ആദ്യത്തെ സിനിമ നരസിംഹം റിലീസ് ചെയ്തതും ജനുവരി 26ന് ആയിരുന്നു. 

ആശീര്‍വാദ് സിനിമാസിന്‍റെ വിജയകാരണം ആന്‍റണിയുടെയും ആ കുടുംബത്തിലെ എല്ലാവരുടെയും അര്‍പ്പണ മനോഭാവവും പരിശ്രമവുമാണ്. പൃഥ്വിരാജിന്‍റെ ടാലന്‍റും മുരളി ഗോപിയുടെ ബ്രില്ലന്‍റ്സും ചേര്‍ന്നതാണ് ലൂസിഫര്‍ അവര്‍ വീണ്ടും ഒന്നിക്കുന്നത് ആ ലോകത്തിന്‍റെ പുതിയ കഥയിലേക്ക് ഞങ്ങളെ കൊണ്ടുപോകുമെന്ന് ഉറപ്പാണ്.

ഇത് പറയുമ്പോള്‍ തന്നെ എനിക്ക് രോമാഞ്ചം വരുകയാണ്. എമ്പുരാന്‍ കാണാന്‍ മാര്‍ച്ച് 27നായി കാത്തിരിക്കുകയാണ് ഞാന്‍. അതേ ദിവസമാണ് മകളുടെ ജന്‍മദിനവും, അതിനാല്‍ ആ ദിവസം എനിക്ക് രണ്ട് സന്തോഷമാണ് - സുചിത്ര പറഞ്ഞു. 

ലൂസിഫറിന്‍റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും എമ്പുരാനില്‍ ഉണ്ടാകും. 

'അബ്രാം ഖുറേഷി ഈസ് ബാക്ക്'; എമ്പുരാൻ ആവേശത്തില്‍ മമ്മൂട്ടിയും, ഒപ്പം മറ്റ് താരങ്ങളും

'കഥ തീരണ്ടേ'; അബ്രാം ഖുറേഷി ഒരു വരവ് കൂടി വരും ! സൂചനകളുമായി പൃഥ്വിരാജ്