ജീത്തു ജോസഫ് ആദ്യമായി ഹിന്ദിയില്‍ ഒരു സിനിമ സംവിധാനം ചെയ്‍തിരിക്കുകയാണ്. ഒരു ത്രില്ലര്‍ ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്‍തത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ദ ബോഡി എന്ന സിനിമയില്‍ ഇമ്രാൻ ഹാഷ്‍മിയാണ് നായകനായി എത്തുന്നത്. സിനിമയുടെ കാര്യത്തില്‍ എന്നും കൃത്യത പാലിക്കുന്നവരാണ് തെന്നിന്ത്യൻ സിനിമ പ്രവര്‍ത്തകരെന്നാണ് ഇമ്രാൻ ഹാഷ്‍മി പറയുന്നത്.

ദക്ഷിണേന്ത്യയില്‍  നിന്നുള്ള ആളുകൾ അങ്ങേയറ്റം പ്രൊഫഷണലാണ്. എല്ലായ്പ്പോഴും കൃത്യസമയത്തും ചിലപ്പോൾ സമയത്തിന് മുമ്പും സിനിമ തീര്‍ക്കും. എനിക്ക് അത് ഇഷ്‍ടമാണ്, കാരണം കൃത്യസമയത്ത് സെറ്റുകളിൽ വരാനും കൃത്യസമയത്ത് പോകാനും ഞാൻ ഇഷ്‍ടപ്പെടുന്നു. ജീത്തു ജോസഫിന് ത്രില്ലര്‍ സിനിമയെക്കുറിച്ച് നല്ല ധാരണയുണ്ട്. അദ്ദേഹം മുമ്പ് ത്രില്ലറുകൾ ചെയ്‍തിട്ടുണ്ട്.  പ്രത്യേകിച്ച് ദൃശ്യം വളരെ ശ്രദ്ധ നേടിയിട്ടുണ്ട്.. ത്രില്ലറുകളുടെ സ്റ്റോറി ബീറ്റ് അദ്ദേഹം മനസ്സിലാക്കി. പ്രത്യേകിച്ച് ബോഡി പോലുള്ള ഒരു സിനിമയ്ക്ക് അത്യാവശ്യമാണ്.  ഒരു അഡാപ്റ്റേഷനാണ് ബോഡി. കഥയുടെ ഘടകങ്ങൾ കൂടുതൽ വിശദീകരിക്കാതെ തന്നെ തിരക്കഥയെ ഇന്ത്യൻ പ്രേക്ഷകര്‍ക്കായി മാറ്റുന്നതിന് മികച്ച സംവിധായകനെ ആവശ്യമാണ്. അദ്ദേഹം അത് ചെയ്യുന്നതിൽ വിജയിച്ചു- ഇമ്രാൻ ഹാഷ്‍മി പറയുന്നു.