ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം
പാന്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ തരംഗം തീര്‍ക്കുന്നതിന് ഏറെ മുന്‍പുതന്നെ കേരളത്തില്‍ വലിയ ആരാധകവൃന്ദമുള്ള താരങ്ങളില്‍ ഒരാളാണ് അല്ലു അര്‍ജുന്‍. മികച്ച സ്ക്രീന്‍ കൗണ്ടോടെയുള്ള റിലീസ് ആണ് എത്രയോ കാലം മുന്‍പുതന്നെ അല്ലു അര്‍ജുന്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ലഭിക്കാറ്. അല്ലു അര്‍ജുന്‍റേതായി അടുത്ത് വരാനിരിക്കുന്ന പുഷ്പ 2 നും കേരളത്തില്‍ വലിയ കാത്തിരിപ്പാണ് ഉള്ളത്. എന്നാല്‍ പുഷ്പ 2 ന് മുന്‍പേ മറ്റൊരു അല്ലു അര്‍ജുന്‍ ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. കേരളത്തില്‍ മാത്രമല്ല, തമിഴ്നാട്ടിലും!
എന്നാല്‍ ഇത് ഒരു പുതിയ ചിത്രമല്ല, മറിച്ച് പഴയ ചിത്രത്തിന്‍റെ റീ റിലീസ് ആണ്. വാക്കന്തം വംശിയുടെ രചനയിലും സംവിധാനത്തിലും 2018 ല്‍ പുറത്തിറങ്ങിയ എന്‍ പേര് സൂര്യ എന്‍ വീട് ഇന്ത്യ എന്ന ചിത്രമാണ് റീ റിലീസിന് ഒരുങ്ങുന്നത്. തെലുങ്ക് സംസ്ഥാനങ്ങളില്‍ അല്ലാതെ കേരളത്തിലും തമിഴ്നാട്ടിലും മാത്രമാണ് ചിത്രം പുനര്‍ പ്രദര്‍ശനത്തിന് എത്തുന്നത്. റീ റിലീസിന്‍റെ തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 23 ന് ചിത്രം എത്തും.
ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം എല്ലാ അല്ലു അര്‍ജുന്‍ ചിത്രങ്ങളെയുംപോലെതന്നെ വലിയ പ്രീ റിലീസ് ഹൈപ്പോടെയാണ് എത്തിയതെങ്കിലും തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണ് നേടിയത്. അതേസമയം കേരളത്തിലും തമിഴ്നാട്ടിലും ചിത്രം ഭേദപ്പെട്ട പ്രതികരണം നേടിയിരുന്നു.
അല്ലു അര്‍ജുന് പാന്‍ ഇന്ത്യന്‍ റീച്ച് നേടിക്കൊടുത്ത പുഷ്പ 2 ന്‍റെ റിലീസ് ഓഗസ്റ്റ് 15 ന് ആണ്. സുകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ആദ്യഭാഗത്തിന്റെ ഹിന്ദി പതിപ്പ് മാത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ഫഹദ് ഫാസില്‍ ആണ് ചിത്രത്തിലെ പ്രതിനായകന്‍. രണ്ടാം ഭാഗത്തിലും ഫഹദ് പ്രാധാന്യത്തോടെ എത്തും.
ALSO READ : സന്തോഷ് നാരായണനും ധീയും മലയാളത്തിലേക്ക്; തരംഗമായി 'വിടുതല്‍'
