Asianet News MalayalamAsianet News Malayalam

സന്തോഷ് നാരായണനും ധീയും മലയാളത്തിലേക്ക്; തരംഗമായി 'വിടുതല്‍'

മുഹ്സിൻ പരാരിയുടെ വരികള്‍ക്ക് സന്തോഷ് നാരായണന്‍റെ ഈണം

Viduthal song from Anweshippin Kandethum Santhosh Narayanan dhee tovino thomas nsn
Author
First Published Feb 5, 2024, 2:18 PM IST

തെന്നിന്ത്യയിലെ ശ്രദ്ധേയ സംവിധായകൻ സന്തോഷ് നാരായണനും ഗായിക ധീയും ആദ്യമായി മലയാളത്തിൽ. ടൊവിനോ തോമസ് നായകനാകുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമയിലെ 'വിടുതൽ' എന്ന ഗാനം തെന്നിന്ത്യയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ സന്തോഷ് നാരായണന്‍റെയും 'എന്‍ജോയ് എന്‍ജാമി' എന്ന പാട്ടിന്‍റെ ശബ്‍ദമായിരുന്ന ധീയുടേയും മലയാളത്തിലേക്കുള്ള വരവിന് വഴിയൊരുക്കിയിരിക്കുകയാണ്. ഡാർവിൻ കുര്യാക്കോസ് - ടൊവിനോ തോമസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ഫെബ്രുവരി 9 നാണ് തിയറ്റർ റിലീസിനൊരുങ്ങുന്നത്. 

തിരക്കഥാകൃത്തായും ഗാനരചയിതാവായും ശ്രദ്ധേയനായ മുഹ്സിൻ പരാരിയുടെ വരികള്‍ക്ക് സന്തോഷ് നാരായണൻ ഈണം നൽകി ധീയും ഓഫ്റോയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദൃഢനിശ്ചയമുള്ള മനസ്സുകളേയും പോരാട്ടങ്ങളേയും ധീരതയേയും പ്രകീർത്തിച്ചുകൊണ്ടുള്ള പാട്ട് ആസ്വാദകര്‍ ഏറ്റെടുത്തിട്ടുണ്ട്.

2012-ൽ ആട്ടക്കത്ത' എന്ന സിനിമയിലൂടെ സിനിമാമേഖലയിൽ തുടക്കമിട്ട സന്തോഷ് നാരായണൻ ഇതിനകം പിസ, സൂധുകാവും, ജിഗർതണ്ട, ഇരൈവി, കബാലി, പരിയേറും പെരുമാൾ, വട ചെന്നൈ, ജിപ്സി, കർണൻ, സർപാട്ട പരമ്പരൈ, മഹാൻ, ദസറ, ചിറ്റാ, ജിഗർതണ്ട ഡബിൾ എക്സ് തുടങ്ങി ഏവരും ഏറ്റെടുത്ത ഒട്ടേറെ ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. അടുത്തിടെ റീൽസ് ഭരിക്കുന്ന എൻജോയ് എൻജാമി, മാമധുര, മൈനാരു വെട്ടി കാട്ടി, ഉനക്ക് താൻ തുടങ്ങിയ ഹിറ്റുകളും അദ്ദേഹം സമ്മാനിക്കുകയുണ്ടായി. അതിനാൽ തന്നെ സംഗീതമായും പശ്ചാത്തല സംഗീതമായും ഈ ടൊവിനോ ചിത്രത്തിൽ എന്തൊക്കെ അത്ഭുതങ്ങളാകും സന്തോഷ് നാരായണൻ ഒളിപ്പിച്ചിരിക്കുന്നതെന്നറിയാൻ പ്രേക്ഷകർ ആകാംക്ഷയിലാണ്.

‍ഡാർവിൻ കുര്യാക്കോസിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രഹാമാണ്. പൃഥ്വിരാജ് ചിത്രം കാപ്പയുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് അന്വേഷിപ്പിൻ കണ്ടെത്തും എന്ന പ്രത്യേകതയുമുണ്ട്. വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ കാന്‍വാസിലാണ് സിനിമയുടെ അവതരണം. ചിത്രത്തിൽ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി (നൻപകൽ നേരത്ത് മയക്കം ഫെയിം) എന്നിവർ പ്രധാന താരങ്ങളായെത്തുന്നുണ്ട്. ചിത്രത്തിൽ രണ്ടു നായികമാരാണുള്ളത്. നായികമാർ പുതുമുഖങ്ങളാണ്.

സിനിമയുടെ ഛായാഗ്രഹണം തങ്കം സിനിമയുടെ ക്യാമറമാനായിരുന്ന ഗൗതം ശങ്കറാണ്. എഡിറ്റിംഗ് സൈജു ശ്രീധർ, കലാ സംവിധാനം ദിലീപ് നാഥ്, മേക്കപ്പ് സജി കാട്ടാക്കട, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ  സഞ്ജു ജെ, പി ആർ ഒ ശബരി, വിഷ്വൽ പ്രൊമോഷൻസ് സ്നേക്ക്പ്ലാന്‍റ്.

ALSO READ : സൗഹൃദത്തിന്‍റെ വേറിട്ട ഭാവവുമായി 'എൽ എൽ ബി'; മികച്ച അഭിപ്രായം നേടി തിയറ്ററുകളിൽ

Follow Us:
Download App:
  • android
  • ios