Asianet News MalayalamAsianet News Malayalam

സോൾ വെബ് ഫെസ്റ്റിവലിലേക്ക് മത്സരിക്കാൻ മലയാളം വെബ്‌സീരിസ്; 'എന്നും വരുന്ന ധൂമകേതു'

വൈശാഖ് റീത്തയാണ് എന്നും വരുന്ന ധൂമകേതു സംവിധാനം ചെയ്തിരിക്കുന്നത്

Ennum varunna Dhoomakethu to screen in Seoul Webfest
Author
Kochi, First Published Jul 8, 2020, 2:40 PM IST

സൗത്ത് കൊറിയയിലെ സോൾ വെബ് ഫെസ്റ്റിവലിലേക്ക് മത്സരിക്കാൻ ഒരു മലയാളം വെബ്‌സീരിസും. വൈശാഖ് റീത്ത സംവിധാനം ചെയ്ത 'എന്നും വരുന്ന ധൂമകേതു' എന്ന മലയാളം വെബ് സീരീസാണ് മത്സരവിഭാഗത്തിലേക്ക് പരിഗണിച്ചത്. ജീവിതത്തിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചാണ് ധൂമകേതു പറയുന്നത്. ചിത്രത്തിന് കഥയും തിരക്കഥയും നിർവഹിച്ചത് കൃഷാന്ത്‌ ആർ കെയാണ്. 24 മത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മത്സരവിഭാഗത്തിൽ പങ്കെടുത്ത വൃത്താകൃതിയിലുള്ള ചതുരം എന്ന സിനിമയുടെ സംവിധായകൻ കൂടിയാണ് കൃഷാന്ത്‌. 

നന്ദിനി ഗോപാലകൃഷ്ണൻ, സ്റ്റെഫി മരിയ രാജു, രാഹുൽ രാജഗോപാൽ, ശ്രീജിത്ത് ബാബു, മിഥുൻ എസ് കുമാർ, ശ്രീനാഥ് ബാബു തുടങ്ങിയവരാണ് വെബ് സീരിസിൽ വേഷമിടുന്നത്. അജ്മൽ ഹസബുള്ളയാണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. ലോകമെമ്പാടുമുള്ള മികച്ച വെബ് സീരീസുകൾ മാറ്റുരക്കപെടുന്ന വേദിയാണ് സോൾ വെബ് ഫെസ്റ്റിവൽ. 

Follow Us:
Download App:
  • android
  • ios