അവാര്‍ഡിന് മത്സരിക്കുന്നവയില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍, പ്രണവ്, പൃഥ്വിരാജ്, സുരേഷ് ഗോപി എന്നിവരുടെയൊക്കെ ചിത്രങ്ങളുണ്ട്. ദൃശ്യം 2 ആണ് മോഹന്‍ലാലിന്‍റെ ചിത്രം. വണ്‍, ദ് പ്രീസ്റ്റ് എന്നിവയാണ് മമ്മൂട്ടിയുടെ ചിത്രങ്ങള്‍. മികച്ച പ്രകടനങ്ങളുടെ ലിസ്റ്റ് പരിശോധിച്ചാല്‍ ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട്, ഗുരു സോമസുന്ദരം, ഫഹദ് ഫാസില്‍, ടൊവീനോ തോമസ്, നിവിന്‍ പോളി എന്നിവരൊക്കെയുണ്ട്. Read Full Story Here
- Home
- Entertainment
- News (Entertainment)
- സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ; 'ഇന്ത്യൻ 2' ഉടനെന്ന് കമല്ഹാസന്
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ; 'ഇന്ത്യൻ 2' ഉടനെന്ന് കമല്ഹാസന്

വിനോദ വാർത്തകളോട് ഏറെ താൽപര്യമുള്ളവരാണ് മലയാളികൾ. അവയ്ക്ക് ഭാഷ പ്രധാനഘടകമല്ല. വിവിധ ഭാഷകളിലുള്ള സിനിമകൾക്ക് കേരളത്തിൽ ലഭിക്കുന്ന സ്വീകാര്യത തന്നെ അതിന് തെളിവാണ്. ഏതൊരു മേഖലയെയും പോലെ വിനോദ മേഖലകളിലും ഓരോ ദിവസവും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കയാണ്. ഈ അവസരത്തിൽ മോളിവുഡ്, ബോളിവുഡ്, ഹോളിവുഡ്, ടോളിവുഡ് തുടങ്ങിയ സിനിമാ മേഖലകളിൽ നിന്നും വരുന്ന ഇന്നത്തെ വാർത്തകൾ ഒറ്റനോട്ടത്തിൽ അറിയാം.
ആരാവും ഇത്തവണ മികച്ച നടന്‍?
'ഇന്ത്യൻ 2' ഉടൻ
ഇന്ത്യൻ 2 (Indian 2)ഉപേക്ഷിച്ചിട്ടില്ലെന്നും സിനിമ ചെയ്യാൻ തന്നെയാണ് തീരുമാനമെന്നുമാണ് കമൽഹാസൻ പറയുന്നത്. കഴിഞ്ഞ രണ്ട് വർഷമായി മുടങ്ങി കിടക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ പുനഃരാരംഭിക്കുമെന്നും നടൻ വ്യക്തമാക്കി. രാം ചരൺ നായകനായ 'ആർസി 15' എന്ന ചിത്രത്തിന്റെ തിരക്കിലാണ് സംവിധായകൻ ശങ്കർ ഇപ്പോഴുള്ളതെന്നും കമൽഹാസൻ പറയുന്നു. വിക്രമിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു നടൻ.

വിസ്മയിപ്പിച്ച് 'ബറോസ്' ലൊക്കേഷൻ ചിത്രങ്ങൾ
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റിൽ പുറത്ത്. രാജ്യാന്തര സിനിമകളോട് കിടപിടിക്കുന്ന തരത്തിലുള്ള മേക്കിങ് ശൈലിയാണ് ചിത്രത്തിന്റേതെന്നാണ് ലൊക്കേഷൻ ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്. മൈ ഡിയർ കുട്ടിച്ചാത്തനിലെ ‘ആലിപ്പഴം പെറുക്കാൻ’ എന്ന ഗാനത്തിൽ പരീക്ഷിച്ച ഗ്രാവിറ്റി ഇല്യൂഷൻ എന്ന ടെക്നിക് ബറോസിലും ഉപയോഗിക്കുന്നുണ്ട്.

നടി മരിച്ച നിലയില്‍
ബംഗാളി നടി ബിദിഷ ഡേ മജൂംദറിനെ ഫ്‌ളാറ്റില്‍(Bidisha De Majumdar) മരിച്ചനിലയില്‍ കണ്ടെത്തി. ഇരുപത്തിയൊന്ന് വയസ്സായിരുന്നു. കൊല്‍ക്കത്ത നാഗേര്‍ബസാറിലെ ഫ്‌ളാറ്റിലാണ് ബിദിഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ
ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ്(kerala state film awards) പ്രഖ്യാപനം നാളെ നടക്കും. നാളെ വൈകിട്ട് അഞ്ച് മണിക്ക് മന്ത്രി സജി ചെറിയാനാകും വിജയികളെ പ്രഖ്യാപിക്കുക. മമ്മൂട്ടി, മകൻ ദുൽഖർ സൽമാൻ, മോഹൻലാൽ, മകൻ പ്രണവ് എന്നിവരുടെ ചിത്രങ്ങൾ പരസ്പരം മത്സരിക്കുന്നു എന്നതാണ് ഇത്തവണത്തെ അവാർഡ് പ്രഖ്യാപനത്തിലെ ഏറ്റവും വലിയ പ്രത്യേകത.
രജനികാന്ത് നല്ല സുഹൃത്തെന്ന് കമൽഹാസൻ
നടന്‍ രജനികാന്ത് നല്ല സുഹൃത്തെന്ന് കമൽഹാസൻ(Kamal Haasan). രാഷ്ട്രീയവും സൗഹൃദവും വ്യത്യസ്തമാണെന്നും രജനികാന്തുമായി വളരെ അടുത്ത സൗഹൃദമാണ് തനിക്ക് ഉള്ളതെന്നും കമൽഹാസൻ പറഞ്ഞതായി പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. ജോലിപരമായി മത്സരമുണ്ടെങ്കിലും വ്യക്തിപരമായി അടുപ്പമുണ്ടെന്നും കമൽഹാസൻ പറയുന്നു. വിക്രം ട്രെയിലർ സോഞ്ചിന് രജനിക്ക് വരാൻ സാധിച്ചില്ലെന്നും എന്നാൽ തന്നെ വിളിച്ച് ആശംസകൾ അറിയിച്ചുവെന്നും കമൽഹാസൻ പറയുന്നു.

ശ്വേതാ മേനോന് ഗോൾഡൻ വിസ
യുഎഇ ഗോള്‍ഡന്‍ വിസ (UAE golden visa) സ്വീകരിച്ച് നടി ശ്വേതാ മേനോൻ(Shwetha Menon). ശ്വേത തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഒരു ഗോൾഡൻ വിസ ഹോൾഡർ ആയതിൽ അഭിമാനമുണ്ടെന്നും ശ്വേത ഫേസ്ബുക്കിൽ കുറിച്ചു.
'ഡിയര്‍ ഫ്രണ്ട്' ട്രെയിലർ
നടൻ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന 'ഡിയര്‍ ഫ്രണ്ടി'ന്റെ(Dear Friend) ട്രെയിലർ പുറത്ത്. ടൊവിനൊ തോമസ് നായകനാകുന്ന ചിത്രം ജൂണ്‍ 10ന് പ്രേക്ഷകർക്ക് മുന്നിലെത്തും. അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്.

'വിക്രമി'ന് ക്ലീൻ യു/എ
കമൽഹാസൻ നായകനായെത്തുന്ന പുതിയ ചിത്രം വിക്രമിന്റെ സെൻസറിങ് പൂർത്തിയായി. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.