ഈ ആത്മാർഥമായ ക്ഷമാപണം സ്വീകരിച്ച് അവർ കേസ് പിൻവലിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും ബോബി ചെമ്മണ്ണൂര്‍.

നടിക്കെതിരായ ലൈംഗികാധിക്ഷേപത്തില്‍ മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍. ഇൻസ്റ്റാഗ്രാമില്‍ എഴുതിയ കുറിപ്പിലൂടെയാണ് ബോബി ചെമ്മണ്ണൂര്‍ ഖേദ പ്രകടനം നടത്തിയത്. മനപൂർവം ആരേയും വേദനിപ്പിക്കാൻ മോശമായി ചിത്രീകരിക്കാനോ ശ്രമിച്ചിട്ടില്ല. തന്‍റെ വാക്കുകൾ നടിയേയും കുടുംബത്തേയും വേദനപ്പിച്ചതായി മനസിലാക്കുന്നു. തന്‍റെ പ്രവർത്തിയിൽ ഖേദം അറിയിക്കുന്നു. വാക്കുകളുടെ പൂർണ ഉത്തരവാദിത്വവും പ്രത്യാഘാതവും ഏറ്റെടുക്കുന്നു. മാപ്പ് പരിഗണിച്ച് കേസ് പിൻവലിക്കുമെന്ന് കരുതുന്നുവെന്നും വ്യവസായി ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. കേസെടുത്ത് ഒന്നരവർഷത്തിന് ശേഷമാണ് ഖേദപ്രകടനം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബോബി ചെമ്മണ്ണൂരിന്റെ കുറിപ്പ്

പ്രിയ സുഹൃത്തുക്കളെ, യഥാർഥത്തിൽ എല്ലാവരോടും ദയയോടും ബഹുമാനത്തോടും സ്‌നേഹത്തോടും പരിഗണനയോടും കൂടി പെരുമാറുന്ന വ്യക്തിയാണ് ഞാൻ. ആരെയും മനഃപൂർവം ദ്രോഹിക്കുകയോ മോശമായി പെരുമാറുകയോ ചെയ്‍തിട്ടില്ല. സാധ്യമാകുമ്പോഴെല്ലാം മറ്റുള്ളവരെ സഹായിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിൽ ഇടയ്ക്കിടെ നർമവും രസകരമായ ഉള്ളടക്കങ്ങളും പങ്കുവെക്കാറുണ്ടെന്നത് ശരിയാണ്. എന്നാൽ അവയൊന്നും ആരെയും അപമാനിക്കാനോ വേദനിപ്പിക്കാനോ വിഷമിപ്പിക്കാനോ ഉള്ള ഉദ്ദേശത്തോടെയുള്ളവയല്ല.

എന്നാൽ, ശ്രീമതി ഹണി റോസിനെക്കുറിച്ചുള്ള എന്റെ പ്രസ്താവനകൾ അവർക്കും കുടുംബത്തിനും വലിയ മാനസിക പ്രയാസമുണ്ടാക്കിയിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. ഞാൻ വരുത്തിയ ദ്രോഹത്തിന് ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. എന്റെ വാക്കുകൾക്കും അവയുണ്ടാക്കിയ ആഘാതത്തിനും ഞാൻ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. വേദനിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. ഈ ആത്മാർഥമായ ക്ഷമാപണം സ്വീകരിച്ച് അവർ കേസ് പിൻവലിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അക്കാര്യം പരിഗണിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. പോസിറ്റീവായി മുന്നോട്ടുപോകാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്',

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക