'Everyone calls me MLA now' says actress and NDA candidate Anjali Nair. തൃപ്പൂണിത്തുറയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായ നടി അഞ്ജലി നായർ, ജനങ്ങൾ തന്നെ ഇതിനകം എം.എൽ.എയായി അംഗീകരിച്ചുവെന്ന് അവകാശപ്പെടുന്നു. പ്രചാരണത്തിന് ചെല്ലുമ്പോൾ ആളുകൾ സ്നേഹത്തോടെ 'എം.എൽ.എ' എന്ന് വിളിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നുവെന്നും അഞ്ജലി പറയുന്നു. 

നടി അഞ്ജലി നായർ ഇത്തവണ എൻ.ഡി.എ സ്ഥാനാർഥിയായി മത്സരരംഗത്തുണ്ട്. തൃപ്പൂണിത്തുറയിലാണ് അഞ്ജലി നായർ മത്സരത്തിനിറങ്ങുന്നത്. തന്നെ തൃപ്പൂണിത്തുറക്കാർ ഇപ്പോൾ തന്നെ എം.എൽ.എയായി അംഗീകരിച്ചുവെന്നാണ് അഞ്ജലി നായർ പറയുന്നത്. പ്രചാരണത്തിനായി വീടുകളിൽ പോകുമ്പോൾ അവർ തനിക്ക് തരാനായി ഓരോ സമ്മാനങ്ങൾ കരുതിവെക്കാറുണ്ടെന്നും ഇപ്പഴേ തന്നെ എം.എൽ.എ എന്നാണ് എല്ലാവരും വിളിക്കുന്നതിനും അഞ്ജലി കൂട്ടിച്ചേർത്തു.

Add Asianetnews as a Preferred SourcegooglePreferred

"രാത്രി ഭക്ഷണം കഴിക്കാൻ വേണ്ടി പാർട്ടിക്കാരുടെ കൂടെ പോയിട്ടാണ് വരുന്നത്. ഒരു ദിവസം ഒരാൾ പറഞ്ഞു, 'വേഗം കൊടുക്ക്, എംഎൽഎ കഴിച്ചിട്ട് പോകട്ടെ ആദ്യം'. അപ്പോൾ ഞാൻ ചോദിച്ചു ‘എംഎൽഎയോ?’, അപ്പോൾ അദ്ദേഹം പറഞ്ഞു 'ഞങ്ങളുടെയൊക്കെ എംഎൽഎ ആണ്' എന്ന്. എല്ലാവരും വിളിക്കുന്നതേ അങ്ങനെ ആണിപ്പോൾ. അവർ എന്നെ അവരുടെ എംഎൽഎ ആയി ഉറപ്പിച്ചു കഴിഞ്ഞു." അഞ്ജലി നായർ പറയുന്നു.

"പിന്നെ പലയിടത്തും പോകുമ്പോൾ അവർ കരുതി വെക്കുന്ന ഓരോ സമ്മാനങ്ങളുണ്ട്, എനിക്ക് തരാനായി. പ്രചാരണത്തിന് പോകുന്ന വീടുകളിൽ അവർ പറയും പോകരുത് ഞങ്ങൾ ഒരു സാധനം എടുത്തു വച്ചിട്ടുണ്ട്, എന്ന് പറഞ്ഞിട്ട് അവർ തരുന്ന ഓരോ സാധനങ്ങളുണ്ട്. അതൊക്കെ എനിക്ക് ഏറെ സന്തോഷകരമായ കാര്യമാണ്. പ്രായം നോക്കാതെ, വേദി നോക്കാതെ പൊട്ടിക്കരഞ്ഞ് ഓരോന്ന് പറയുന്ന മനുഷ്യരുടെ അമർഷം, എന്നോട് കാണിക്കുന്ന വിശ്വാസം. അവരുടെ ദുഃഖം അറിയണമെങ്കിൽ അത് നേരിട്ട് കാണുക തന്നെ വേണം." അഞ്ജലി നായർ കൂട്ടിച്ചേർത്തു. മൈൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു അഞ്ജലിയുടെ പ്രതികരണം.