കാലത്തില്‍ പൊലിഞ്ഞു പോയ മലയാളത്തിന്‍റെ പ്രിയ നടന്‍ ജയന്‍റെ ഓര്‍മ്മകള്‍ പങ്കുവെച്ച് സഹോദര പുത്രനും സിനിമാ-സീരിയല്‍ താരവുമായ ആദിത്യന്‍. വല്യച്ഛന്റെ 80 പിറന്നാള്‍ ആണെന്നും അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യാശാന്തി നേരുന്നുവെന്നും ആദിത്യന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒപ്പം ഭാര്യ അമ്പിളി ദേവിക്കൊപ്പം ജീവിതം ആരംഭിച്ചിട്ട്  ഇന്നേക്ക് ആറുമാസം തികഞ്ഞെന്നും ആദിത്യന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. 

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

'എന്റെ ജീവിതത്തിൽ ഒരുപാട് സന്തോഷവും സങ്കടവും ഉള്ള ഒരു ദിവസമാണ്. ഇന്ന് എന്റെ വല്യച്ഛന്റെ 80 പിറന്നാൽ ആണ്. വല്യച്ഛന്‍റെ ആത്മാവിന് നിത്യാശാന്തി നേരുന്നു.ഇനി സന്തോഷം പറയാം അമ്പിളികുട്ടി എന്റെ ജീവിതത്തിൽ വന്നിട്ട് ഇന്നേക്ക് ആറ് മാസമായി. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണം.