സത്യൻ അന്തിക്കാടിന്റെ രണ്ടാമത്തെ മകൻ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് പ്രഖ്യാപിച്ചു. അഖില്‍ സത്യൻ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് പാച്ചുവും അദ്ഭുതവിളക്കും എന്നാണ്. സിനിമയുടെ പ്രഖ്യാപനം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഫഹദ് ആണ് ചിത്രത്തിലെ നായകനായി അഭിനയിക്കുന്നത്. ചിത്രത്തിലെ നായികയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സത്യൻ അന്തിക്കാടിന്റെ അസോസിയേറ്റ് ഡയറക്ടറായി അഖില്‍ സത്യൻ പ്രവര്‍ത്തിച്ചിട്ടുണ്ട്.

രാജ്യാന്തര ശ്രദ്ധ നേടിയ ഡോക്യുമെന്ററികള്‍ അഖില്‍ സത്യൻ സംവിധാനം ചെയ്‍തിട്ടുണ്ട്. പാച്ചുവും അദ്ഭുതവിളക്കും ഗോവയിലും എറണാകുളത്തുമായാണ് ചിത്രീകരിക്കുക. ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. അഖില്‍ സത്യന്റെ സഹോദരൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്‍ത വരനെ ആവശ്യമുണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. സത്യൻ അന്തിക്കാടിന്റെ രണ്ടാമത്തെ മകന്റെ ചിത്രവും ശ്രദ്ധേയമാകുമെന്നാണ് സിനിമയുടെ പ്രവര്‍ത്തകര്‍ പറയുന്നത്. ഇരട്ടസഹോദരങ്ങളാണ് അഖില്‍ സത്യനും അനൂപ് സത്യനും.

തമിഴ് സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകറാണ് സംഗീതം.

ശരൺ വേലായുധൻ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.