Asianet News MalayalamAsianet News Malayalam

ഫഹദ് നായകനായ ധൂമത്തിന്റെ ഒടിടി റിലീസ് എപ്പോള്‍?

ധൂമം റിലീസായത് ജൂലൈ 23നായിരുന്നു.

 

Fahad starrer Dhoomam film ott release delayed hrk
Author
First Published Sep 14, 2023, 6:39 PM IST

ധൂമം ജൂലൈ 23ന് പ്രദര്‍ശനത്തിനെത്തിയതാണ്. ഫഹദായിരുന്നു ധൂമത്തില്‍ നായകനായി വേഷമിട്ടത്. അപര്‍ണ ബാലമുരളിയായിരുന്നു ഫഹദിനറെ നായിക. വേറിട്ട ഒരു പ്രമേയവുമായെത്തിയ ചിത്രത്തിനറെ ഒടിടി റിലീസ് വൈകുന്നത് എന്തുകൊണ്ടെന്നതിന്റെ സൂചനകള്‍ പുറത്തായിരിക്കുകയാണ് ഇപ്പോള്‍.

ധൂമം ആമസോണ്‍ പ്രൈം വീഡിയോ സ്വന്തമാക്കിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒടിടി റിലീസ് മാസങ്ങള്‍ കഴിഞ്ഞിട്ടും വൈകുന്നത് എന്തേയെന്ന് സ്വാഭാവികമായും സംശയങ്ങള്‍ ഉയരുന്നത് സ്വാഭാവികവുമാണ്. ഒടിടിയില്‍ ധൂമം കാണാൻ നാളുകളായി താരത്തിന്റെ ആരാധകര്‍ കാത്തിരിക്കുകയുമാണ്. ചില ആഭ്യന്തര പ്രശ്‍നങ്ങള്‍ കാരണമാണ് ഒടിടി റിലീസ് താമസിക്കുന്നത് എന്നാണ് ജാഗ്രണ്‍ ഇംഗ്ലീഷ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫഹദ് നായകനായ ധൂമം ഏത് ഒടിടി പ്ലാറ്റ്‍ഫോമിനാണ് വിറ്റത് എന്ന് നിര്‍മാതാക്കള്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ഇക്കാര്യത്തില്‍ ആമസോണ്‍ പ്രൈം വീഡിയോയും പ്രതികരണം നടത്തിയിട്ടില്ല. എന്തായാലും ധൂമം അധികം വൈകാതെ ഒടിടിയില്‍ കാണാം എന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ആരാധകര്‍.

മലയാളത്തില്‍ ധൂമമാണ് ഫഹദിന്റേതായി ഒടുവിലെത്തിയതും. സംവിധാനം പവൻ കുമാര്‍ ആയിരുന്നു. 'അവിനാശ്' എന്ന വേഷമായിരുന്നു ഫഹദിന്. പവൻ കുമാറാണ് ധൂമത്തിന്റെ തിരക്കഥ. മലയാളി നടൻ റോഷൻ മാത്യുവും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. പ്രീത ജയരാമനാണ് ധൂമത്തിന്റെ ഛായാഗ്രാഹണം. പ്രീത ജയരാമൻ ധൂമത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുകയും അച്യുത് കുമാര്‍ വിനീത്, അനു മോഹൻ, ജോയ് മാത്യു, നന്ദു, ഭാനുമതി പയ്യന്നൂര്‍, ഉമ, സന്തോഷ് കര്‍കി എന്നിവരും പ്രധാന വേഷങ്ങളിലെത്തുകയും പൂര്‍ണിമ രാമസ്വാമി കോസ്റ്റ്യൂം നിര്‍വഹിക്കുകയും ചെയ്‍തപ്പോള്‍ നിര്‍മാണം വിജയ് കിരഗന്ദുറിന്റെ ഹൊംബാള ഫിലിംസിന്റെ ബാനറില്‍ ആണ്.

ഫഹദ് നായകനായി ഹനുമാൻ ഗിയര്‍ സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്. സംവിധാനം സുധീഷ് ശങ്കറാണ്. എന്താണ് പ്രമേയമെന്ന് പുറത്തുവിട്ടിട്ടില്ല.  ഹനുമാൻ ഗിയര്‍ സൂപ്പര്‍ ഗുഡ് ഫിലിംസാണ് നിര്‍മിക്കുന്നത്.

Read More: വൻ ഹിറ്റായ ഗദര്‍ 2 ഒടിടിയിലേക്ക്, ജവാന്റെ കുതിപ്പില്‍ പുതിയ തീരുമാനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios