Asianet News MalayalamAsianet News Malayalam

പണംവാരിക്കൂട്ടി ഫഹദ്; 'ആവേശ'ത്തിമിർപ്പിൽ തിയറ്റർ; 'മാതാപിതാക്കളേ മാപ്പ്' എത്തി

കോളേജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം

fahadh faasil movie Aavesham Mathapithakkale video song, box office
Author
First Published Apr 15, 2024, 8:01 AM IST | Last Updated Apr 15, 2024, 8:01 AM IST

ഹദ് ഫാസിലിനെ നായകനായി എത്തിയ ആവേശം ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുന്നതിനിടെ  
പുതിയ വീഡിയോ സോങ്ങ് പുറത്ത്. സുഷിന്‍ ശ്യാം കമ്പോസ് ചെയ്ത ഈ ഗാനം രചിച്ചിരിക്കുന്നത് വിനായക് ശശികുമാറും എംസി കൂപ്പറും ചേര്‍ന്നാണ്. മലയാളി മങ്കീസും എംസി കൂപ്പറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഈദ്- വിഷു റിലീസായി തീയറ്ററുകളിലെത്തിയ ആവേശം വളരെ മികച്ച പ്രേക്ഷകാഭിപ്രായത്തോടെ ബോക്സ് ഓഫീസിൽ കുതിക്കുകയാണ്. വമ്പിച്ച കളക്ഷനാണ് ആദ്യ വീക്കെന്‍ഡില്‍ ചിത്രത്തിന് ലഭിച്ചത്. രോമാഞ്ചത്തിനുശേഷം മറ്റൊരു വമ്പന്‍ ഹിറ്റാണ് ആവേശത്തിലൂടെ ജിത്തു മാധവന് ലഭിച്ചിരിക്കുന്നത്.

അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മ്മിച്ചിരിക്കുന്നത്. കോളേജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം, ഭീഷ്മപര്‍വ്വം എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം എ&എ റിലീസ് വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ്. ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. 

സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവര്‍ത്തിച്ചുകൊണ്ട്  വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. എഡിറ്റര്‍ - വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ - അശ്വിനി കാലെ, വസ്ത്രാലങ്കാരം - മസ്ഹര്‍ ഹംസ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - എആര്‍ അന്‍സാര്‍, ലൈന്‍ പ്രൊഡ്യൂസര്‍ - പി കെ ശ്രീകുമാര്‍, പ്രോജക്റ്റ് സിഇഒ - മൊഹ്‌സിന്‍ ഖൈസ്, മേക്കപ്പ് - ആര്‍ജി വയനാടന്‍, ഓഡിയോഗ്രഫി - വിഷ്ണു ഗോവിന്ദ്, ആക്ഷന്‍ - ചേതന്‍ ഡിസൂസ, വിഎഫ്എക്‌സ് - എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് - ശ്രീക്ക് വാരിയര്‍, ടൈറ്റിൽ ഡിസൈന്‍ - അഭിലാഷ് ചാക്കോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - വിനോദ് ശേഖര്‍, പിആര്‍ഒ - എ.എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - സ്നേക്ക് പ്ലാന്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

'കള്ളനും ഭഗവതി'ക്കും ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ; ഭയപ്പെടുത്താൻ 'ചിത്തിനി' വരുന്നു

Latest Videos
Follow Us:
Download App:
  • android
  • ios