ഫഹദ് ഫാസിൽ നായകനായ ‘ഡോണ്ട് ട്രബിൾ ദി ട്രബിളി’ന്‍റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സിനെന്ന് റിപ്പോര്‍ട്ട്. ഒക്ടോബർ രണ്ടിന് തിയേറ്ററുകളിൽ എത്തിയ ഈ ഫാന്റസി ഫാമിലി എന്റർടെയ്നർ ചിത്രം ഈ മാസം ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഫഹദ് ഫാസിൽ ചിത്രം'ഡോണ്ട് ട്രബിൾ ദി ട്രബിളി'ന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സിന്. ഈ മാസം ചിത്രം ഒടിടി റിലീസ് ചെയ്യുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും നെറ്റ്ഫ്ലിക്സ് ഇക്കാര്യം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഒക്ടോബർ 2ന് ആയിരുന്നു സിനിമയുടെ തിയറ്റർ റിലീസ്.

എസ്. എസ്. രാജമൗലി അവതരിപ്പിച്ച ചിത്രം നവാഗതനായ ശശാങ്ക് യെലേട്ടി ആണ് സംവിധാനം ചെയ്തത്. ബാഹുബലി ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ആർക്കാ മീഡിയ വർക്ക്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. ആർക്ക മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളുടെ കീഴിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്. എസ്. കാർത്തികേയ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. കലാമൂല്യമുള്ളതും പ്രേക്ഷക-നിരൂപക പ്രശംസകൾ നേടിയ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഭാവനാ സ്റ്റുഡിയോസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്.

ഫാന്റസി ഫാമിലി എന്റെർറ്റൈനെർ ചിത്രമായ ഡോണ്ട് ട്രബിൾ ദി ട്രബിളിൽ തന്റെ പതിവ് ശൈലിയിൽ നിന്നും വ്യത്യസ്തമായ കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബാലതാരമായ സാറയുടെ പ്രകടനവും ചിത്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. കാലഭൈരവയാണ് ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സ്ക്രിപ്റ്റ് ഡെവലപ്മെന്റ് എസ്. എസ്. കാഞ്ചിയും, കോ-റൈറ്റർ ഹംസ അലിയുമാണ്. ബാലാജി സുബ്രഹ്മണ്യം ഛായാഗ്രഹണം നിർവഹിക്കുമ്പോൾ പ്രവീൺ ആന്റണി എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു. സുധൻ കൊറിയോഗ്രഫിയും, രാമ രാജമൗലി കോസ്റ്റ്യൂം ഡിസൈനും സ്റ്റൈലിംഗും നിർവഹിക്കുന്നു.എസ്. എസ്. ശശാങ്ക് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, ഡി. സതീഷ് കുമാർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും, രാഹുൽ ഷാലി ലൈൻ പ്രൊഡ്യൂസറും, ഡി. യോഗാനന്ദ് പ്രൊഡക്ഷൻകൺട്രോളറുമാണ്. പി ആർ ഓ : പ്രതീഷ് ശേഖർ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming