Asianet News MalayalamAsianet News Malayalam

'ഫഹദ് നാണക്കാരനായിരുന്നു, എന്റെ ക്ലാസ്‍മേറ്റായിരുന്നു', സിനിമയിലെത്തിയത് അത്ഭുതമായെന്നും നടി ദേവി ചന്ദന

ഫഹദ് നാണംകുണുങ്ങിയായിരുന്നുവെന്നും ദേവി ചന്ദന.

Fahadh is my classmate film acrtess Devi Chandana reveals he was shy hrk
Author
First Published Sep 17, 2023, 3:48 PM IST

ദേവി ചന്ദന പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ്. സീരിയലുകളില്‍ ഇപ്പോഴും ദേവി ചന്ദന വളരെ സജീവമാണ്. നര്‍ത്തകിയെന്ന നിലയിലും പേരെടുത്ത നടി സിനിമകളിലും മികച്ച വേഷങ്ങളില്‍ എത്തി. പ്രേക്ഷകരുടെ പ്രിയ നടൻ ഫഹദും താനും ക്ലാസ്‍മേറ്റ്‍സാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മൈല്‍സ്റ്റോണ്‍ മേക്കേഴ്‍സിന് നല്‍കിയ അഭിമുഖത്തില്‍ ദേവി ചന്ദന.

ഫഹദും ഞാനും ഒരു ക്ലാസില്‍ തന്നെയാണ് പഠിച്ചത്. ഞങ്ങള്‍ മൂന്നാം ക്ലാസ് വരെ ഒന്നിച്ചായിരുന്നു പഠിച്ചത്. വളരെ നാണക്കാരനായിരുന്നു. എനിക്ക് അത്ഭുതമായിരുന്നു പിന്നീട് ഫഹദ് സിനിമയില്‍ എത്തിയെന്ന് കേട്ടപ്പോള്‍. ഫാസില്‍ സാറിന്റെ ഒരു സിനിമയില്‍ താൻ വേഷമിട്ടപ്പോള്‍ അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു ഷൂട്ടിംഗ്. അപ്പോള്‍ ഫഹദ് താഴെ വരും. ക്ലാസ്‍മേറ്റാണെങ്കിലും ഒരു ഹായ് മാത്രമേ പറയുകയുള്ളൂ ഫഹദ് എന്നും നടി ദേവി ചന്ദന വെളിപ്പെടുത്തി.

വളരെ സയലന്റും ഷൈയും ആയിരുന്നു. ഓണ്‍സ്ക്രീനില്‍ ഫഹദ് ഒരു തിരിച്ചു വരവ് നടത്തിയപ്പോള്‍ അഭിമാനം തോന്നി. നമ്മുടെയൊപ്പം പഠിച്ച് ഒരാള്‍ ഉയരത്തിലെത്തിയത് തനിക്കും അഭിമാനമാണ് എന്ന് ദേവി ചന്ദന വ്യക്തമാക്കി. പിന്നീട് ഫഹദിനെ കണ്ടിരുന്നു എന്നും പറയുന്നു ദേവി ചന്ദന.

നടിയുടെ ഭര്‍ത്താവ് കിഷോര്‍ വര്‍മയും വീഡിയോ അഭിമുഖത്തില്‍ ഒപ്പമുണ്ടായിരുന്നു. ഗായകനാണ് കിഷോര്‍ വര്‍മ. വളരെ കാലത്തെ പ്രണയത്തിനു ശേഷമാണ് വിവാഹത്തിലേക്ക് എത്തിയതെന്ന് വ്യക്തമാക്കുന്നു ദേവി ചന്ദനയും കിഷോര്‍ വര്‍മയും. ഭാര്യ വീട്ടില്‍ പരമസുഖം എന്ന സിനിമയിലൂടെയാണ് ദേവി ചന്ദന നടിയായി അരങ്ങേറിയത്. കണ്ണുക്കുള്‍ നിലവ്, ഭര്‍ത്താവുദ്യോഗം, രാക്ഷസ രാജാവ്, നരിമാൻ, ചതുരംഗം, കസ്‍തൂരിമാൻ, മിസ്റ്റര്‍ ബ്രഹ്‍മചാരി, വേഷം തുടങ്ങിയ സിനിമകളിലും ദേവി ചന്ദന മികച്ച വേഷങ്ങള്‍ ചെയ്‍തു.

Read More: 'നിങ്ങളെ ഞാൻ ഇവിടേ‍യ്‍ക്ക് ക്ഷണിച്ചിട്ടിട്ടില്ല', വിവാഹിതയാകാനിരിക്കെ കട്ടക്കലിപ്പില്‍ നടി പരിനീതി ചോപ്ര

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios