സംവിധായകൻ പവൻ കുമാറാണ് ഓണ്‍ലൈനില്‍ ചിത്രം കാണാമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

ഫഹദ് നായകനായി വേഷമിട്ട ധൂമം ഒടിടി റിലീസ് വൈകിയിരുന്നു. ധൂമം ജൂലൈ 23ന് പ്രദര്‍ശനത്തിനെത്തിയതാണ്. ഫഹദിനറെ നായിക അപര്‍ണ ബാലമുരളിയായിരുന്നു. ഫഹദ് വേറിട്ട വേഷത്തിലെത്തിയ ധൂമം ഒടിടിയില്‍ കാണാൻ കാത്തിരിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.

ഓണ്‍ലൈനില്‍ ഫഹദിന്റെ ധൂമം എത്തിയിരിക്കുകയാണ്. കാത്തിരിപ്പിനൊടുവില്‍ ആരാധകരെ ആവേശത്തിലാക്കി ഐട്യൂണ്‍സിലാണ് സിനിമ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. പവൻ കുമാറാണ് ആപ്പിള്‍ ടിവി ചിത്രം പ്രദര്‍ശിപ്പിക്കുന്നതായി വ്യക്തമായിരിക്കുന്നത്. ഐട്യൂണ്‍സില്‍ 150 രൂപയ്ക്കാണ് ഫഹദ് ചിത്രം കാണാനാകുക. ഒടിടി റൈറ്റ്‍സ് ആമസോണ്‍ പ്രൈം വീഡിയോയാണ് നേടിയത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചില ആഭ്യന്തര പ്രശ്‍നങ്ങളാണ് ചിത്രത്തിന്റെ ഒടിടി റിലീസ് വൈകുന്നത് എന്നുമായിരുന്നു റിപ്പോര്‍ട്ട്. ഐട്യൂണ്‍സില്‍ ഫഹദിന്റെ ഒരു വേറിട്ട സിനിമ കാണാൻ അവസരം ലഭിച്ചതിന്റെ ആവേശത്തിലാണ് ആരാധകര്‍.

Scroll to load tweet…

മലയാളത്തില്‍ ധൂമമാണ് ഫഹദിന്റേതായി ഒടുവിലെത്തിയതും. സംവിധാനം പവൻ കുമാറാണ്. 'അവിനാശ്' എന്ന വേഷമായിരുന്നു ഫഹദ് ചിത്രത്തില്‍ അവതരിപ്പിച്ചത്. തിരക്കഥയും പവൻ കുമാറാണ്. മലയാളി നടൻ റോഷൻ മാത്യുവും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. പ്രീത ജയരാമനാണ് ധൂമത്തിന്റെ ഛായാഗ്രാഹണം. പ്രീത ജയരാമൻ ധൂമത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുകയും അച്യുത് കുമാര്‍ വിനീത്, അനു മോഹൻ, ജോയ് മാത്യു, നന്ദു, ഭാനുമതി പയ്യന്നൂര്‍, ഉമ, സന്തോഷ് കര്‍കി എന്നിവരും പ്രധാന വേഷങ്ങളിലെത്തുകയും പൂര്‍ണിമ രാമസ്വാമി കോസ്റ്റ്യൂം നിര്‍വഹിക്കുകയും ചെയ്‍തപ്പോള്‍ നിര്‍മാണം വിജയ് കിരഗന്ദുറിന്റെ ഹൊംബാള ഫിലിംസിന്റെ ബാനറില്‍ ആണ്.

ഫഹദ് നായകനായി ഹനുമാൻ ഗിയര്‍ സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്. സംവിധാനം സുധീഷ് ശങ്കറാണ്. എന്താണ് പ്രമേയമെന്ന് പുറത്തുവിട്ടിട്ടില്ല. ഹനുമാൻ ഗിയര്‍ സൂപ്പര്‍ ഗുഡ് ഫിലിംസാണ് നിര്‍മിക്കുന്നത്.

Read More: ജയം രവിയുടെ നായികയായി നിത്യാ മേനൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക