നേരത്തെ ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെ കാജോൾ മൗനം പാലിച്ചതിനെതിരെയും വിമർശനം ഉയർന്നിരുന്നു. 

ബോളിവുഡിലെ(bollywood) ഹിറ്റ് താരജോഡികളായിരുന്നു കാജോളും(kajol) ഷാരൂഖ് ഖാനും(Shah Rukh Khan). ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങൾ എല്ലാം തന്നെ ബോക്സ് ഓഫീസ്(box office) ഹിറ്റുകളായിരുന്നു. ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ, കുച്ച് കുച്ച് ഹോത്താ ഹേ തുടങ്ങിയവ അവയിൽ ചിലത് മാത്രം. രണ്ട് ദിവസം മുമ്പായിരുന്നു ഷാരൂഖിന്റെ പിറന്നാൾ(birthday). നിരവധി പേരാണ് കിങ് ഖാന് ആശംസയുമായി രം​ഗത്തെത്തിയത്. എന്നാൽ കാജോൾ ആശംസകൾ നേർന്നിരുന്നില്ല. ഇതിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. ഇപ്പോഴിതാ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് കാജോൾ. 

”മകൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തിന്റെ എല്ലാ ആഗ്രഹങ്ങളെല്ലാം സഫലമായതായി ഞാൻ കരുതുന്നു. ഇതിൽ കൂടുതൽ എന്ത് ആശംസയാണ് ഞാൻ നേരേണ്ടത്.”എന്നായിരുന്നു കാജോളിന്റെ മറുപടി. ഇൻസ്റ്റഗ്രാമിൽ ആരാധക ചോദ്യങ്ങൾക്കു മറുപടി പറയുന്നതിനിടെ ആയിരുന്നു താരത്തിന്റെ പ്രതികരണം. 

നേരത്തെ ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെ കാജോൾ മൗനം പാലിച്ചതിനെതിരെയും വിമർശനം ഉയർന്നിരുന്നു. ബോക്സ്ഓഫീസ് ഹിറ്റ് ചിത്രം 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ'യുടെ 26മത്തെ വർഷികവുമായി ബന്ധപ്പെട്ട് കാജോൾ പങ്കുവച്ച പോസ്റ്റിന് താഴെയാണ് വിമർശനം. "സിമ്രാൻ 26 വർഷം മുമ്പാണ്​ ആ ട്രെയിൻ പിടിച്ചത്​. ആ സ്​നേഹത്തിന്​ ഞങ്ങൾ എല്ലാവരോടും ഇപ്പോഴും നന്ദി അറിയിക്കുന്നു", എന്നായിരുന്നു നടിയുടെ കുറിപ്പ്. ഇതിന് പിന്നാലെയാണ് താരത്തിനെതിരേ ഷാരൂഖ് ആരാധകർ രം​ഗത്ത് വന്നത്. 

Read Also: ഹിറ്റ് താരജോഡികൾ, അടുത്ത സുഹൃത്ത്; ഷാരൂഖിന്റെ വിഷമ സന്ധിയിൽ മൗനം പാലിച്ച് കാജോൾ, വിമർശനം

ഒക്ടോബര്‍ മൂന്നിനായിരുന്നു നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത്. മുംബൈ തീരത്ത് കോ‍ർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിൽ ലഹരിപ്പാര്‍ട്ടി നടക്കവേ ആയിരുന്നു അറസ്റ്റ്. ഇവരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ, എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടിയിരുന്നു. രണ്ടാഴ്ച മുമ്പാണ് ആഡംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസ് ഉദ്ഘാടനം ചെയ്തത്. കപ്പലില്‍ ശനിയാഴ്ച ലഹരിപ്പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. 

തുടര്‍ന്ന് മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റിയ ആര്യൻ ഖാന് ഒക്ടോബര്‍ 28നാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നടി ജൂഹി ചൗള ആര്യന് ആൾ ജാമ്യം നിന്നത്. രാജ്യം വിട്ടു പോകരുത്, പാസ്പോർട്ട് കോടതിയിൽ കെട്ടിവെക്കണം, വെള്ളിയാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം തുടങ്ങിയ14 ഉപാധികളോടെയാണ് ബോംബെ ഹൈക്കോടതി ആര്യൻ അടക്കമുള്ള മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിച്ചത്. മലയാളിയായ ശ്രേയസ് നായർ അടക്കം കേസിൽ അറസ്റ്റിലായ ഇരുപത് പേരിൽ പന്ത്രണ്ട് പേർക്കും ഇതിനോടകം ജാമ്യം കിട്ടിയിട്ടുണ്ട്.

Read More: Shah Rukh Khan|'രാജ്യം നിങ്ങളോടൊപ്പം'; ഷാരൂഖിന് രാഹുല്‍ ഗാന്ധി എഴുതിയ കത്ത് പുറത്ത്