വെള്ളിത്തിരയിൽ മാത്രം കണ്ട് കയ്യടിച്ച സൂപ്പർസ്റ്റാർ തൊട്ടു മുന്നിൽ വന്ന് നിന്നപ്പോൾ ആരാധിക പിന്നെന്ത് ചെയ്യാൻ? ഒറ്റക്കരച്ചിൽ. കൊച്ചിയിൽ മെ​ഗാസ്റ്റാർ മമ്മൂട്ടിയുടെ വീടിന് മുന്നിലായിരുന്നു ഈ അപ്രതീക്ഷിത കണ്ടുമുട്ടലും കരച്ചിലും. കോഴിക്കോട് നിന്നുള്ള ഒരു കൂട്ടം വിദ്യാർത്ഥിനികളാണ് മമ്മൂട്ടിയെ കാണാനെത്തിയത്. തന്നെക്കണ്ട് പൊട്ടിക്കരഞ്ഞ ആരാധികയെ ചേർത്തു പിടിച്ച് പേര്  ചോദിച്ച്, എല്ലാവരും നന്നായി പഠിക്കണമെന്ന ഉപദേശവും നൽകിയാണ് മമ്മൂട്ടി തിരിഞ്ഞു നടക്കുന്നത്. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറലാകുകയാണ്.