വിമര്‍ശിച്ചയാളെ അസഭ്യം പറയുന്നതിന്റെ ഓഡിയോ ഷെയര്‍ ചെയ്‍ത് ഷെയ്ൻ നിഗം.

വിമര്‍ശിച്ച പ്രേക്ഷകനെ അസഭ്യം പറഞ്ഞ് നടൻ ഷെയ്ൻ നിഗം. ഷെയ്ൻ നിഗം തന്നെ ഇതിന്റെ ഓഡിയോ സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവച്ചു. ഓലപ്പാമ്പിനെ കാണിച്ച് പേടിപ്പിക്കല്ലേ മക്കളെ എന്ന അടിക്കുറിപ്പോടെയാണ് ഓഡിയോ സന്ദേശം ഷെയര്‍ ചെയ്‍തിരിക്കുന്നത്.

View post on Instagram

താനൊക്കെ ഒരു സ്റ്റാറല്ലേ ഇങ്ങനെയൊക്കെ പെരുമാറാമോയെന്ന് ആരാധകൻ ചോദിക്കുന്നുണ്ട്. എന്നാല്‍ താൻ മര്യാദയ്‍ക്ക് പെരുമാറിയാല്‍ ഞാനും അങ്ങനെ പെരുമാറും എന്ന് പറയുന്ന ഷെയ്‍ൻ നിഗം ആരാധകനെ അസഭ്യവും പറയുന്നു. നിരവധി പേരാണ് ഷെയ്ൻ നിഗം ഷെയര്‍ ചെയ്‍ത ഓഡിയോ സന്ദേശത്തിന് പ്രതികരണവുമായി എത്തുന്നത്. ചിലര്‍ ഷെയ്‍ൻ നിഗത്തെ വിമര്‍ശിക്കുമ്പോള്‍ മറ്റ് ചിലര്‍ അനുകൂലിക്കുന്നുമുണ്ട്.