രാജ്യത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള സെലിബ്രിറ്റി ദമ്പതികളില്‍പെട്ടവരാണ് സാമന്തയും നാഗ ചൈതന്യയും. സ്വന്തം ചിത്രങ്ങള്‍ പങ്കുവച്ചും സിനിമ വിശേഷങ്ങള്‍ പങ്കുവച്ചും സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ് സാമന്തയും നാഗ ചൈതന്യയും. ഇപ്പോഴിതാ സാമന്തയുടെ നാഗ ചൈതന്യയുടെയും ഒരു പഴയ ഫോട്ടോ ഓര്‍മ്മയിലേക്ക് എത്തിച്ചിരിക്കുകയാണ് ഒരു ആരാധകൻ. അതിന് സാമന്ത നല്‍കിയ മറുപടിയും ആരാധകരുടെ കമന്റുമാണ് ഇപ്പോള്‍ വൈറലാകുന്നത്.

സാമന്തയും നാഗ ചൈതന്യയും അഖില്‍ അക്കിനേനിയുമാണ് ഫോട്ടോയിലുള്ളത്. മനം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ 2014ല്‍ എടുത്തതാണ് ഫോട്ടോ. സാമന്തയും നാഗ ചൈതന്യയും എന്തോ സംസാരിച്ചിരിക്കുന്നതായും അഖില്‍ അക്കിനേനി ചിരിച്ച് മാറിയിരിക്കുന്നതായുമാണ് ഫോട്ടോയില്‍. അന്ന് എന്താണ് ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നത് എന്ന് പോലും ഓര്‍മ്മയില്ല എന്നാണ് സാമന്ത കമന്റിട്ടത്. എന്നാല്‍ ആരാധകരില്‍ ചിലര്‍ സാമന്തയുടെ കമന്റിന് മറുപടിയുമായി എത്തി. അഖില്‍ അവിടെ ഇരിക്കുന്നുണ്ട്, ഞാൻ എന്തിനാണ് ഇവിടെ എന്നാണ് അഖില്‍ ആലോചിക്കുന്നുണ്ടാവുക എന്നാണ് ആരാധകരുടെ കമന്റ്. എന്തായാലും ഫോട്ടോയും കമന്റുകളും വൈറലാകുകയാണ്. ശിവ നിര്‍വാണ സംവിധാനം ചെയ്‍ത മജിലിയാണ് നാഗ ചൈതന്യും സാമന്തയും ഏറ്റവും ഒടുവില്‍ ഒന്നിച്ച ചിത്രം.