'ലാലേട്ടനെ കാണിക്കാരുന്നു, സെഡ് ആക്കി, ഫാൻ മേഡ് പോലെ'; എമ്പുരാൻ പോസ്റ്ററിന് പരിഭവവും..!
ഇത്രയും പ്രതീക്ഷയോടെ കാത്തിരുന്നിട്ട് നിരാശരാക്കിയല്ലോ എന്നും ഇവർ പറയുന്നു.

മലയാള സിനിമാസ്വാദകർ കഴിഞ്ഞ ഏറെ നാളുകളായി കാത്തിരിക്കുന്നൊരു സിനിമയുണ്ട്, എമ്പുരാൻ. നടനും ഗായകനും പുറമെ താനൊരു മികച്ച സംവിധായകൻ കൂടി ആണെന്ന് പൃഥ്വിരാജ് തെളിയിച്ച, ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രം കോരളത്തിലെ ബോക്സ് ഓഫീസ് റെക്കോർഡുകളെ മറികടന്നത് കൂടിയായിരുന്നു. രണ്ട് വർഷം മുൻപ് പ്രഖ്യാപിച്ച എമ്പുരാന്റെ ഷൂട്ടിംഗ് അടുത്തിടെ ആരംഭിച്ചിരുന്നു. ഇതിനോട് അനുബന്ധിച്ച് എമ്പുരാന്റെ ഫസ്റ്റ് ലുക്ക് ഇന്ന് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.
പോരാട്ട ഭൂമിയിൽ തോക്കുമേന്തി നിൽക്കുന്ന മോഹൻലാലിന്റെ പുറക് വശം ആണ് പോസ്റ്ററിൽ ഉള്ളത്. ഒരു ഹോളിവുഡ് ടച്ച് കൊണ്ടുവന്ന പോസ്റ്റർ ആരാധകർ ഒന്നങ്കം ഏറ്റെടുത്തത് വളരെ വേഗത്തിൽ ആയിരുന്നു. എന്നാൽ ആവേശത്തോടൊപ്പം നിരാശയും പരിഭവവും സമ്മാനിച്ചിരിക്കുകയാണ് പോസ്റ്റര്‍. ഇതിന് പ്രധാന കാരണം എബ്രഹാം ഖുറേഷിയായുള്ള മോഹൻലാലിന്റെ ഫേസ് കാണിക്കാത്തതിലാണ്. ഇത്രയും പ്രതീക്ഷയോടെ കാത്തിരുന്നിട്ട് നിരാശരാക്കിയല്ലോ എന്നും ഇവർ പറയുന്നു.
അതേസമയം, പോസ്റ്റർ ഒരു ഫാൻ മേഡ് പോസ്റ്റർ പോലെയാണെന്ന് വിമർശിക്കുന്നവരും ഉണ്ട്. ഹൈപ്പ് വേണ്ടാന്ന് വച്ചാണോ ഇങ്ങനെ ഒരു പോസ്റ്റർ ഇറക്കിയതെന്ന് ചോദിക്കുന്നവരും ഉണ്ട്. എന്നാൽ ഈ പരിഭവവത്തോടൊപ്പം തന്നെ ഫസ്റ്റ് ലുക്കിനെയും എമ്പുരാനെയും പ്രശംസിക്കുന്നവരും ഏറെയാണ്.
"സംവിധാനം ചെയ്ത ആദ്യ പടം തന്നെ 100 കോടി നേടിയ സംവിധായകന് അതിനപ്പുറം നേടാനാവും എന്ന് തന്നെ പ്രതീക്ഷിക്കുന്നു, മലയാള ഇന്റസ്‌ട്രിയുടെ ആദ്യത്തെ 500കോടി പടം വരാർ,ഇൻഡസ്ട്രിയോട പെരിയ പടം, ചരിത്രം തിരുത്തുന്നതും അയാൾ തന്നെ..ചരിത്രം കുറിക്കുന്നതും അയാൾ തന്നെ..മലയാളത്തിന്റെ മോഹൻലാൽ", എന്നിങ്ങനെ പോകുന്നു ആ കമന്റുകൾ.
'എമ്പുരാന്' പിന്നാലെ മമ്മൂട്ടി ചിത്രത്തിന്റെ വൻ അപ്ഡേറ്റ്, ഏറ്റെടുത്ത് ആരാധകർ