15ന് ചിത്രം തിയറ്ററിൽ എത്തും. 

രു സിനിമ പ്രഖ്യാപിച്ചു കഴിഞ്ഞാൽ അതുമായി ബന്ധപ്പെട്ട് വരുന്ന പ്രമോഷൻ മെറ്റീരിയലുകൾക്ക് പ്രാധാന്യം ഏറെയാണ്. പ്രത്യേകിച്ച് സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾക്ക്. ഇത്തരം പ്രമോഷൻ മെറ്റീരിയലുകളിലൂടെ വരാൻ പോകുന്ന സിനിമ എത്തരത്തിലുള്ളതാണെന്നും ജോണർ ഏതാണെന്നുമുള്ള ഏകദേശ ധാരണ പ്രേക്ഷകന് ലഭിക്കും. അതുകൊണ്ട് തന്നെ വളരെ സൂക്ഷ്മതയോടെയാണ് ഇവ അണിയറക്കാർ പുറത്തിറക്കുന്നത്. നിലവിൽ മലയാള സിനിമയിലെ ചർച്ചാവിഷയം ഭ്രമയു​ഗം ആണ്. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തിന് പ്രതീക്ഷകൾ ഏറെയാണ്. ഇനി ഏഴ് ദിവസമാണ് ചിത്രത്തിന്റെ റിലീസിന് ഉള്ളത്. ഈ അവസരത്തിൽ ഭ്രമയു​ഗം ട്രെയിലർ എവിടെ എന്നാണ് ആരാധകർ ചോദിക്കുന്നത്. 

പ്രഖ്യാപനം മുതൽ പ്രേക്ഷകനെ മുൾമുനയിൽ നിർത്തിയ ചിത്രമാണ് ഭ്രമയു​ഗം. പിന്നാലെ വന്ന അപ്ഡേറ്റുകളും പോസ്റ്ററുകളും പ്രേക്ഷകരെ സിനിമയിലേക്ക് ആകർഷിച്ചു. ടീസറിന് വൻ വരവേൽപ്പ് ആയിരുന്നു ലഭിച്ചിരുന്നത്. അതുകൊണ്ട് തന്നെ ട്രെയിലർ വേ​ഗം റിലീസ് ചെയ്യാൻ പറയുകയാണ് ആരാധകരും സിനിമാസ്വാദകരും. 'മമ്മൂക്ക..ട്രെയിലർ എവിടെ' എന്നാണ് ആരാധകർ ചോദിക്കുന്നത്. വേ​ഗം ട്രെയിലർ ഇറക്കിവിടൂവെന്നും ഇവർ പറയുന്നുണ്ട്. 

അതേസമയം, ട്രെയിലറിന്റെ ഫൈനൽ പരിപാടികൾ കഴിഞ്ഞെന്നും ഫെബ്രുവരി പത്ത് അല്ലെങ്കിൽ ഒൻപതിന് റിലീസ് ചെയ്യുമെന്നും അനൗദ്യോ​ഗിക വിവരമുണ്ട്. സാധ്യതയും ഏറെയാണ്. ഫെബ്രുവരിയിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നാണ് ഭ്രമയു​ഗം. 15ന് ചിത്രം തിയറ്ററിൽ എത്തും. 

'വിജയ് മാമൻ അഭിനയം നിർത്തി', അച്ഛന്റെ വാക്ക് കേട്ട് പൊട്ടിക്കരഞ്ഞ് കുഞ്ഞ്- വീഡിയോ

മമ്മൂട്ടി നെ​ഗറ്റീവ് ടച്ചിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുൽ സദാശിവൻ ആണ്. രേവതി, ഷെയ്ൻ നി​ഗം എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ഭൂതകാലം സംവിധാനം ചെയ്ത ആളാണ് രാഹുൽ. അതുകൊണ്ട് തന്നെ ഭ്രമയു​ഗത്തിന് പ്രതീക്ഷ ഏറെയാണ്. മമ്മൂട്ടിയ്ക്ക് ഒപ്പം അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാൽഡ ലിസ്, മണികണ്ഠ ആചാരി എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 300ഓളം തിയറ്ററിൽ ഭ്രമയു​ഗം റിലീസ് ചെയ്യുമെന്നാണ് വിവരം. 

Bramayugam | Teaser | Mammootty