കഴിഞ്ഞ ദിവസം മുതലാണ് ജനാർദ്ദനൻ മരിച്ചുവെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്.

ടൻ ജനാർദ്ദനൻ മരിച്ചുവെന്ന വാർത്തയിൽ പ്രതികരണവുമായി അദ്ദേഹത്തിന്റെ ആരാധകർ. പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്ന് ജനാർദ്ദനന്റെ ആരാധകർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. നടന് യാതൊരു പ്രശ്നവുമില്ലെന്നും ഇവർ അറിയിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ ദിവസം മുതലാണ് ജനാർദ്ദനൻ മരിച്ചുവെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. നിരവധി പേർ വാർത്ത ഷെയർ ചെയ്യുകയും ചെയ്തിരുന്നു. ഇതോടെയാണ് വിഷയത്തിൽ വിശദീകരണവുമായി ആരാധകർ എത്തിയത്. 

മലയാളത്തിലെ നടന്മാർക്കെതിരെ മുൻപും സമാന പ്രചരണങ്ങളുമായി ചിലർ സോഷ്യൽ മീഡിയയിൽ രം​ഗത്തെത്തിയിരുന്നു. കേരള പൊലീസും ഇത്തരക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona