2019 ല്‍ ആയിരുന്നു പേളിയുടെയും ശ്രീനിഷിന്‍റെയും വിവാഹം
മലയാളികള്‍ക്ക് പ്രിയങ്കരരായ താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ് മലയാളം സീസണ്‍ 1 ല്‍ വച്ച് പരിചയപ്പെട്ട ഇരുവരും പിന്നീട് വിവാഹിതരാവുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ പേളി മാണി വ്യക്തിജീവിതത്തിലെ സന്തോഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെയാണ് ഏറെ സന്തോഷകരമായ ഒരു വിവരം തന്നെ സ്നേഹിക്കുന്നവരുമായി പേളി പങ്കുവെച്ചത്. കുടുംബത്തിലേക്ക് ഒരാള്‍ കൂടി കടന്നുവരുന്നു എന്നതായിരുന്നു അത്. വളക്കാപ്പ് ചടങ്ങ് അതിമനോഹരമായി നടത്തിയതിന്റെ വിശേഷങ്ങളും താരകുടുംബം പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ പേളി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രത്തിന് പിന്നാലെയാണ് സോഷ്യൽ മീഡിയ. ചിത്രം വളരെ സിമ്പിൾ ആണ് എന്നാൽ അതിന് പേളി നൽകിയിരിക്കുന്ന ക്യാപ്‌ഷനാണ് ആരാധകരെയടക്കം ആശയക്കുഴപ്പത്തിൽ ആക്കിയിരിക്കുന്നത്. നില ബേബിക്കും പേളിയുടെ സഹോദരി റെയ്ച്ചലിന്റെ മകൻ റെയാനുമൊപ്പം ഇരിക്കുന്ന ചിത്രമാണ് പേളി പോസ്റ്റ് ചെയ്തിരിക്കുന്നത്. 'വീട്ടിലെ മറ്റൊരു തിരക്കേറിയ ദിനം, ഈ ചിത്രത്തിൽ എത്ര കുട്ടികളുണ്ടെന്ന് പറയാമോ?' എന്നതാണ് പേളി നൽകിയ ക്യാപ്‌ഷൻ.
കുറെപേർ പേളിയെയും വയറ്റിലുള്ള കുഞ്ഞിനേയും ചേർത്ത് നാല് എന്ന നമ്പർ കമന്റ് ചെയ്തപ്പോൾ മറ്റ് ചിലർ വരാനിരിക്കുന്നത് ഇരട്ട കുട്ടികളായിരിക്കുമോ എന്ന സംശയമാണ് പ്രകടിപ്പിക്കുന്നത്. അങ്ങനെയാണെങ്കിൽ 5 എന്ന ഉത്തരത്തിനു പിന്നാലെയാണ് ചിലർ. പേളിയുടെ മറുപടിക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഗർഭണിയാണെന്ന് വെളിപ്പെടുത്തിയത് പോലെ ഇതും ആരാധകർക്ക് സസ്പെൻസ് വെക്കാതെ തുറന്ന് പറയുമെന്ന പ്രതീക്ഷയാണ് ആരാധകരില്‍ പലരും പങ്കുവെക്കുന്നത്.
2019 മെയ് 5 ന് ക്രിസ്ത്യന്‍ മതാചാര പ്രകാരവും മെയ് 8 ന് ഹിന്ദു ആചാര പ്രകാരവും ഇരുവരുടെയും വിവാഹം നടന്നു. 2021 മാര്‍ച്ച് 20 നാണ് നില എന്ന ആദ്യ കുട്ടി ജനിച്ചത്.
