Asianet News MalayalamAsianet News Malayalam

ഡോണില്‍ ഷാരൂഖില്ലാത്തതില്‍ നിരാശ, സംഭവിച്ചത് എന്ത്?, വെളിപ്പെടുത്തി ഫറാൻ അക്തര്‍

രണ്‍വീര്‍ സിംഗാണ് ഡോണ്‍ മൂന്നില്‍.

Farhan Akhtar On Don film and absence of Shah Rukh Khan hrk
Author
First Published Sep 24, 2023, 11:43 AM IST

ബോളിവുഡിലെ എക്കാലത്തെയും വൻ ഹിറ്റ് ചിത്രമാണ് ഡോണ്‍. അമിതാഭ് ബച്ചനെ പിന്നാലെ രണ്ടാം ഭാഗത്തില്‍ ഷാരൂഖ് ഖാനായിരുന്നു നായകനായി എത്തിയത്. ഇനി ഡോണാകുന്നത് രണ്‍വീര്‍ കപൂറാണ്. എന്തുകൊണ്ടാണ് ഷാരൂഖ് ഖാൻ ഡോണ്‍ സിനിമയില്‍ നിന്ന് പിൻമാറിയത് എന്ന് വിശദീകരിക്കുകയാണ് ഇപ്പോള്‍ സംവിധായകൻ ഫറാൻ അക്തര്‍.

അമിതാഭ് ബച്ചൻ നായകനായ ഡോണ്‍ സിനിമ 1978ലാണ് പ്രദര്‍ശനത്തിനെത്തി. ഡോണ്‍ 2 ഫറാൻ അക്തറിന്റെ സംവിധാനത്തില്‍ 2006ലും പ്രദര്‍ശനത്തിന് എത്തി. ഡോണാകാൻ ഷാരൂഖ് വീണ്ടും എത്താത്തതില്‍ താരത്തിന്റെ ആരാധകര്‍ നിരാശരായിരുന്നു.  ആരെയും മാറ്റിനിര്‍ത്താൻ കഴിയുന്ന അവസ്ഥയിലല്ല താൻ എന്ന് ഫറാൻ അക്തര്‍ വിശദീകരിക്കുന്നു. വര്‍ഷങ്ങളായി ഞങ്ങള്‍ ചര്‍ച്ച ചെയ്‍തതാണ്. കഥയില്‍ ഒരു മാറ്റമുണ്ടാക്കാൻ തീരുമാനിച്ചു. പക്ഷേ പൊതു അഭിപ്രായത്തിലെത്താൻ കഴിയാത്തതിനാല്‍ താനും നടൻ ഷാരൂഖ് ഖാനും അത് നല്ലതിനാണെന്ന് കരുതി പിരിയുകയായിരുന്നുവെന്നും ഫറാൻ അക്തര്‍ വ്യക്തമാക്കുന്നു.

ഷാരൂഖ് ഖാൻ നായകനായി വേഷമിട്ട ചിത്രം ഡോണ്‍: ദ ചേസ് ബിഗിൻസ് എഗെയ്‍ൻ എന്ന പേരിലായിരുന്നു പ്രദര്‍ശനത്തിനെത്തിയത്. ഷാരൂഖ് ഖാന്റെ ഡോണ്‍ 100 കോടി ക്ലബില്‍ ഇടം നേടുകയും ചെയ്‍തിരുന്നു. ഇരട്ട വേഷത്തിലായിരുന്നു ഷാരൂഖ് ഡോണില്‍. പ്രിയങ്ക ചോപ്ര ഷാരൂഖ് ഖാൻ ചിത്രത്തില്‍ നായികയായും എത്തി.

അര്‍ജുൻ രാംപാല്‍, ഇഷ, രാജേഷ് ഖട്ടര്‍, ബൊമൻ ഇറാനി, ഓം പുരി, കരീന കപൂര്‍, പവൻ മല്‍ഹോത്ര, ചങ്കി പാണ്ഡേ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ഡോണിലുണ്ടായിരുന്നു. ജാവേൻ അക്തറും ഫറാൻ അക്തറുമാണ് തിരക്കഥ എഴുതിയത്. ഛയാഗ്രഹണം കെ യു മോഹനനാണ്. ശങ്കര്‍- ഈശൻ- ലോയ്‍യാണ് സംഗീതം.

Read More: ഉദയനിധി സ്റ്റാലിൻ ലിയോയെ തടയുന്നോ?, വാര്‍ത്തയില്‍ വിശദീകരണവുമായി നിര്‍മാതാക്കള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios