വീട്ടില്‍ അത്യാവശ്യം കൃഷിയുളളതു കൊണ്ടാണ് പരീക്ഷണ ചിത്രങ്ങളില്‍ അഭിനയിക്കാൻ ധൈര്യം കിട്ടുന്നത്

തൃശൂര്‍: വീട്ടില്‍ അത്യാവശ്യം കൃഷിയുളളതു കൊണ്ടാണ് പരീക്ഷണ ചിത്രങ്ങളില്‍ അഭിനയിക്കാൻ ധൈര്യം കിട്ടുന്നതെന്ന് നടൻ ടൊവീനോ തോമസ്. പ്ലസ് ടു - എസ്എസ്എല്‍സി പരീക്ഷകളില്‍ മികച്ച വിജയം നേടിയ തൃശൂര്‍ നിയമസഭാ മണ്ഡലത്തിലുളള വിദ്യാർഥികളെ അഭിനന്ദിക്കാനെത്തിയ ചടങ്ങിനെത്തിയതായിരുന്നു ടൊവീനോ .

മസിലുണ്ടാക്കാൻ ജിമ്മില്‍ പോകുന്നത്ര എളുപ്പമല്ല പറമ്പില്‍ പണിയെടുക്കുന്നതെന്നും ടൊവീനോ പറഞ്ഞു. വിദ്യാര്‍ഥിയായിരുന്നപ്പോഴുളള ഓര്‍മ്മകളും ടൊവീനോ പങ്കുവെച്ചു.

"

എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ തൃശൂർ നിയമസഭ മണ്ഡലത്തിലെ വിദ്യാർഥികളെ ആദരിക്കാൻ മന്ത്രി വി എസ് സുനില്‍ കുമാർ സംഘടിപ്പിച്ചതായിരുന്നു പരിപാടി. ചടങ്ങിൽ മുഖ്യ അതിഥിയായി ടൊവീനോ എത്തിയത് വിദ്യാര്‍ഥികള്‍ക്ക് ഇരട്ടി സന്തോഷമാണ് നൽകിയത്. വിദ്യാർഥിയായിരിക്കുമ്പാൾ ഒരു പരീക്ഷയിലും നൂറില്‍ നൂറ് മാർക്ക് വാങ്ങാൻ കഴിയാത്ത സങ്കടമാണ് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ പങ്കുവെച്ചത്. മികച്ച വിജയം കാഴ്ച്ചവച്ച സ്കൂളുകളെയും ചടങ്ങില്‍ ആദരിച്ചു.