സോഷ്യൽ മീഡിയയിൽ സജീവമായി ഇടപടുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. സിനിമാവിശേഷമാണെങ്കിലും കുടുംബവിശേഷമാണെങ്കിലും  തന്നെ സംബന്ധിച്ച എല്ലാ വാർത്തകളും ആരാധകർക്കായി കുഞ്ചാക്കോ ബോബൻ പങ്ക് വയ്ക്കാറുണ്ട്. ഇപ്പോഴിതാ ഭാര്യ പ്രിയയെക്കുറിച്ചാണ് കുഞ്ചാക്കോ ബോബന്റെ പുതിയ പോസ്റ്റ്. 

ഭാര്യ പ്രിയ നിൽക്കുന്നത് പ്രസംഗ വേദിയിൽ. അരികിൽ മകൻ ഇസയെയും എടുത്ത് ചാക്കോച്ചനും. സാധാരണ ചാക്കോച്ചനാണ് വേദിയിലുണ്ടാകാറ്. തൊട്ടടുത്ത് പ്രിയയും കാണും. എന്നാൽ ഇത്തവണ ഭാര്യയെ പിന്തുണച്ച് ഒപ്പം നിൽക്കുന്നതിന്റെ സന്തോഷത്തിലാണ് ചാക്കോച്ചൻ. ആ സന്തോഷ ചിത്രം പങ്കിട്ട് ചാക്കോച്ചൻ ഇങ്ങനെ കുറിക്കുന്നു.

"നിങ്ങളുടെ പ്രിയപ്പെട്ടവരുടെ കണ്ണുകളിൽ തിളക്കം കാണുന്നതിനേക്കാൾ അമൂല്യമായി മറ്റൊന്നുമില്ല. 20 വർഷങ്ങൾക്ക് ശേഷമുള്ള ടിവിഎം സെന്റ് തോമസ് സ്‌കൂളിലെ പ്രിയയുടെ ബാച്ചിന്റെ പുനഃസമാഗമ വേദിയിലാണ് ഞങ്ങൾ. കൂടെ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിലയേറിയ സമ്മാനവും. വീണ്ടും അവളെ സുന്ദരിയായ കൊച്ചുപെൺകുട്ടിയെപ്പോലെ തോന്നിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്." കുടുംബവുമായി ചിലവഴിക്കുന്ന ചിത്രങ്ങൾ മിക്കതും ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. പതിനാല് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഇസഹാക്ക് ജനിക്കുന്നത്.