'ഒന്നിച്ചു മാധ്യങ്ങളെ കാണാൻ മമ്മൂട്ടിയും മോഹൻലാലും സമ്മതിച്ചതാണ്, അമ്മയിലെ ചിലർ എതിർത്തു'
ഹേമ റിപ്പോർട്ടിനോടുള്ള പ്രതികരണത്തിൽ അമ്മയിൽ ഭിന്നതയെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. മമ്മൂട്ടിയും മോഹൻലാലും സംയുക്ത മാധ്യമ കൂടിക്കാഴ്ചയ്ക്ക് തയ്യാറായെങ്കിലും മറ്റു ചില അംഗങ്ങൾ എതിർത്തു. ഫെഫ്കയുടെ ഔദ്യോഗിക പ്രതികരണം എട്ടാം തീയതി പ്രതീക്ഷിക്കാം.
കൊച്ചി: ഒന്നിച്ചു മാധ്യങ്ങളെ കാണാൻ മമ്മൂട്ടിയും മോഹൻലാലും സമ്മതിച്ചതാണെന്നും അമ്മയിലെ ചിലർ എതിർത്തുവെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. ഹേമ റിപ്പോർട്ട് വന്ന ഉടൻ പ്രതികരണം നടത്താം എന്ന് ഫെഫ്ക റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ തീരുമാനിച്ചതെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഫെഫ്ക യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു ബി ഉണ്ണികൃഷ്ണന്‍.
റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ അമ്മ ഭാരവാഹികള്‍ ബന്ധപ്പെട്ടിരുന്നു. പിന്നാലെ സംയുക്തമായ മാധ്യമങ്ങളെ കാണാം എന്ന അഭിപ്രായം വന്നു.അമ്മ പ്രസിഡന്‍റ് മോഹൻലാലും മമ്മൂട്ടിയും അതിനെ അനുകൂലിച്ചു. എന്നാൽ, താരങ്ങൾ ഉൾപ്പെടെ പലരും എതിർത്തു.എന്നാൽ, അന്ന് ആ നിലപാട് എടുത്തവർ പിന്നീട് മാധ്യമങ്ങൾക്ക് മുന്നിൽ പുരോഗമനം സംസാരിച്ചു.
ഫെഫ്ക പ്രതികരിക്കാൻ വൈകിയത് മൗനം പാലിക്കല്‍ അല്ലെന്നും ഫെഫ്ക്ക് കീഴിലുള്ള മറ്റു യൂണിയനുകളുടെ അഭിപ്രായം തേടേണ്ടിയിരുന്നുവെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ എല്ലാവരുടെയും പേരുകള്‍ പുറത്തുവരണമെന്നാണ് ഫെഫ്കയുടെ നിലപാട്. കുറ്റം ചെയ്തെന്ന് തെളിഞ്ഞാല്‍ എത്ര ഉന്നതനായാലും സംരക്ഷിക്കില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജസ്റ്റിസ് ഹേമക്കെതിരെയും ബി ഉണ്ണികൃഷ്ണൻ വിമര്‍ശനം ഉന്നയിച്ചു.
സംഘടനക്ക് കീഴിലെ എല്ലാ യൂണിയനുകളുമായി ചർച്ച നടത്തിയ ശേഷം ഫെഫ്കയുടെ വിശകലനം എട്ടിന് തീയതി ഔദ്യോഗികമായി പറയുമെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.ആഷിഖ് അബുവിന്റെ രാജി തമാശയായി തോന്നിയെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ ഫെഫ്കയുടെ പ്രതികരണം വൈകിയതില്‍ പ്രതിഷേധിച്ച് ഫെഫ്കക്കെതിരെ ആരോപണം ഉന്നയിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം സംഘടനയിൽ നിന്നും ആഷിഖ് അബു രാജിവെച്ചത്.
'മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടോ': 'പവര്‍ ഗ്രൂപ്പ്' ചോദ്യത്തില്‍ തുറന്നടിച്ച് മോഹന്‍ലാല്‍
'എമര്‍ജന്‍സി' പടത്തിന് വന്‍ പണി: രാജ്യത്തെ നിലവിലെ അവസ്ഥയില്‍ ഖേദമുണ്ടെന്ന് കങ്കണ