Asianet News MalayalamAsianet News Malayalam

ഫെഫ്ക മൗനം പാലിച്ചിട്ടില്ല, കുറ്റക്കാരെ സംരക്ഷിക്കില്ല, ആഷിഖ് അബുവിന്‍റെ രാജി തമാശ: ബി ഉണ്ണികൃഷ്ണൻ

നടിമാരുടെ വെളിപ്പെടുത്തല്‍ ഉണ്ടായ സമയത്ത് തന്നെ ജസ്റ്റിസ് ഹേമ ഇടപെടണമായിരുന്നുവെന്ന് ബി ഉണ്ണികൃഷ്ണൻ വിമര്‍ശിച്ചു

fefka has not remained silent in Hema committee report, will not protect the guilty, Ashiq Abu's resignation is a joke: B Unnikrishnan
Author
First Published Aug 31, 2024, 3:23 PM IST | Last Updated Aug 31, 2024, 3:23 PM IST

കൊച്ചി:ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ പ്രതികരണവുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ഫെഫ്ക പ്രതികരിക്കാൻ വൈകിയത് മൗനം പാലിക്കല്‍ അല്ലെന്നും ഫെഫ്ക്ക് കീഴിലുള്ള മറ്റു യൂണിയനുകളുടെ അഭിപ്രായം തേടേണ്ടിയിരുന്നുവെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ എല്ലാവരുടെയും പേരുകള്‍ പുറത്തുവരണമെന്നാണ് ഫെഫ്കയുടെ നിലപാട്. കുറ്റം ചെയ്തെന്ന് തെളിഞ്ഞാല്‍ എത്ര ഉന്നതനായാലും സംരക്ഷിക്കില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജസ്റ്റിസ് ഹേമക്കെതിരെയും ബി ഉണ്ണികൃഷ്ണൻ വിമര്‍ശനം ഉന്നയിച്ചു.

നടിമാരുടെ വെളിപ്പെടുത്തല്‍ ഉണ്ടായ സമയത്ത് തന്നെ ജസ്റ്റിസ് ഹേമ ഇടപെടണമായിരുന്നുവെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ന്യായാധിപയായി പ്രവര്‍ത്തിച്ചയാലാണ് ജസ്റ്റിസ് ഹേമ. അതിനാല്‍ തന്നെ അവരുടെ മുമ്പാകെ വെളിപ്പെടുത്തല്‍ വന്ന സമയത്ത് തന്നെ ഇടപെടേണ്ടിയിരുന്നുവെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. പരാതികള്‍ അറിഞ്ഞാൽ പൊലീസ് കേസ് എടുക്കാനുള്ള വിവരങ്ങള്‍ സംഘടന തന്നെ മുൻകൈ എടുത്ത് പൊലീസിന് കൈമാറും. സ്ത്രീകളുടെ പരാതികളും വിഷയങ്ങളും പരിഗണിക്കാൻ നിലവിലുള്ള ഫെഫ്കയുടെ കോര്‍ കമ്മിറ്റി വിപുലീകരിക്കാനും ഫെഫ്കയുടെ കീഴിലുള്ള യൂണിയനുകളുടെ യോഗത്തില്‍ തീരുമാനിച്ചു.

സിനിമയിലെ കേശാലങ്കാര വിദഗ്തരേ പ്രത്യേക സംഘടന ആക്കുന്നത് പരിഗണിക്കും.ഫെഫ്ക്ക ഹെയർസ്റ്റൈലിസ്റ്റ്, മേക്കപ്പ് ആർട്ടിസ്റ്, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നിങ്ങനെ സംഘടന രൂപീകരിക്കാനാണ് തീരുമാനം. ഫെഫ്ക വനിത അംഗങ്ങളുടെ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സംഘടനയിൽ കൂടുതൽ നടപടികളുമായി ഫെഫ്ക മുന്നോട്ട് പോവും.ആരോപണം നേരിടുന്നവർ ആരെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടാൽ സസ്പെൻഡ് ചെയ്യും.പൊലീസിൽ അറിയക്കേണ്ട വിഷയങ്ങൾ പൊലീസിൽ അറിയിക്കും.അത്തരം കാര്യങ്ങളിൽ ഒത്തുതീർപ്പ് എന്ന സമീപനം ഇല്ല.വനിതകളുടെ പ്രശ്നങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകും.


ഹേമ റിപ്പോർട്ട് വന്ന ഉടൻ പ്രതികരണം നടത്താം എന്ന് ഫെഫ്ക തീരുമാനിച്ചതാണ്. മമ്മൂട്ടിയും മോഹൻലാലും അതിനെ അനുകൂലിച്ചു. എന്നാൽ, താരങ്ങൾ  ഉൾപ്പെടെ പലരും എതിർത്തു.എന്നാൽ, അന്ന് ആ നിലപാട് എടുത്തവർ പിന്നീട് മാധ്യമങ്ങൾക്ക് മുന്നിൽ പുരോഗമനം സംസാരിച്ചു.സംഘടനക്ക് കീഴിലെ എല്ലാ യൂണിയനുകളുമായി ചർച്ച നടത്തിയ ശേഷം ഫെഫ്കയുടെ വിശകലനം എട്ടിന് തീയതി ഔദ്യോഗികമായി പറയുമെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.ആഷിഖ് അബുവിന്റെ രാജി തമാശയായി തോന്നിയെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ ഫെഫ്കയുടെ പ്രതികരണം വൈകിയതില്‍ പ്രതിഷേധിച്ച് ഫെഫ്കക്കെതിരെ ആരോപണം ഉന്നയിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം സംഘടനയിൽ നിന്നും ആഷിഖ് അബു രാജിവെച്ചത്.

സിനിമ സമൂഹത്തിൻ്റെ ഭാഗം, എല്ലായിടത്തും സംഭവിക്കുന്നത് ഇവിടെയും നടക്കുന്നു, അമ്മ ട്രേഡ് യൂണിയനല്ല: മോഹൻലാൽ
 

Latest Videos
Follow Us:
Download App:
  • android
  • ios