ഹദ് ഫാസിൽ അഭിനയിക്കുന്ന ചിത്രങ്ങൾ തിയറ്ററുകളിൽ തങ്ങൾ ഉപരോധിച്ചുവെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് ഫിയോക്. സംഘടന പുറത്തിറക്കിയ വാർത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഫഹദുമായിട്ടോ അദ്ദേഹത്തിന്റെ ചിത്രങ്ങളുമായിട്ടോ സംഘനയ്ക്ക് ഇതുവരെ യാതൊരുവിധ തർക്കങ്ങളും ഇല്ലെന്നും കുറിപ്പിൽ പറയുന്നു. 

ഫിയോക്കിന്റെ വാർത്താ കുറിപ്പ്

ഫഹദ് ഫാസിൽ അഭിനയിക്കുന്ന ചിത്രങ്ങൾ ഫിയോക്ക് എന്ന സംഘടന തിയറ്ററുകളിൽ ഉപരോധിച്ചുവെന്ന വാർത്ത ചാനലുകളിൽ കാണുകയുണ്ടായി. ഈ വാർത്ത തികച്ചും അടിസ്ഥാനരഹിതമാണ്. ഫഹദ് ഫാസിൽ ആയിട്ടോ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ആയിട്ടോ സംഘടനയ്ക്ക് ഇതുവരെ യാതൊരുവിധ തർക്കങ്ങളും ഇല്ല. എല്ലാവരുമായി വളരെ നല്ല സൗഹൃദത്തിലാണ് സംഘടന മുന്നോട്ട് പോകുന്നത്. 

ഒ.ടി.ടി. ചിത്രങ്ങളില്‍ ഇനി അഭിനയിച്ചാല്‍ ഫഹദ് ഫാസിലിനെ ഫിയോക് വിലക്കിയേക്കുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഘന രം​ഗത്തെത്തിയത്. ഫഹദ് നായകനായ ചിത്രങ്ങള്‍ തുടര്‍ച്ചയായി ഒ.ടി.ടിയിലൂടെ റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് ഫിയോക്കിന്റെ മുന്നറിയിപ്പെന്ന തരത്തിലായിരുന്നു വാർത്തകൾ. ലോക്ഡൗണ്‍ കാലത്തും പിന്നീടും മൂന്ന് ചിത്രങ്ങളാണ് ഫഹദിന്റേതായി ഒ.ടി.ടി. റിലീസിനെത്തിയത്. സീ യൂ സൂണ്‍, ഇരുള്‍, ജോജി എന്നിവയായിരുന്നു ചിത്രങ്ങള്‍.