Asianet News MalayalamAsianet News Malayalam

'തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ല'; പുതിയതായി ഷൂട്ടിംഗ് തുടങ്ങിയ സിനിമകൾക്കെതിരെ ഫിലിം ചേംബർ

കൊവിഡ് മൂലം നിലച്ച സിനിമകൾ ആദ്യം പൂർത്തിയാക്കണം എന്നായിരുന്നു ഫിലിം ചേംബര്‍ നല്‍കിയ നിര്‍ദ്ദേശം.

Film Chamber against new films that begun shooting
Author
Kochi, First Published Jul 8, 2020, 3:32 PM IST

കൊച്ചി: പുതിയതായി ഷൂട്ടിംഗ് തുടങ്ങിയ സിനിമകൾക്കെതിരെ കടുത്ത നടപടിയുമായി ഫിലിം ചേംബർ. ഈ സിനിമകൾ തീയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് ഫിലിം ചേംബറിന്‍റെ തീരുമാനം. കൊവിഡ് മൂലം നിലച്ച സിനിമകൾ ആദ്യം പൂർത്തിയാക്കണമെന്നായിരുന്നു ചലച്ചിത്ര സംഘടനകളിലുണ്ടായ ധാരണ.  ഇത് ലംഘിച്ചത് അംഗീകരിക്കാനാവില്ലെന്നും ഫിലിം ചേംബർ വ്യക്തമാക്കുന്നു. 

മഹേഷ് നാരായണൻ, ഖാലിദ് റഹ്മാൻ എന്നിവരാണ് പുതിയ സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. ആഷിഖ് അബു, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവർ പുതിയ പ്രൊജക്ട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം സാങ്കേതിക വിദഗ്ദ്ധരുടെ സംഘടനയായ മാക്ടയിലെ അംഗങ്ങളെ സിനിമയിൽ സഹകരിപ്പിക്കണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനോട് ഫിലിം ചേംബർ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഭൂരിഭാഗം സംവിധായകരും ഫെഫ്കയിലെ അംഗങ്ങളെ മാത്രമാണ് സിനിമയിൽ സഹകരിപ്പിച്ചിരുന്നത്.


 

Follow Us:
Download App:
  • android
  • ios