തിരുവനന്തപുരം: ആവശ്യങ്ങള്‍ അംഗീകരിക്കാതെ തിയേറ്ററുകള്‍ തുറക്കാനാകില്ലെന്ന് ഫിലിം ചേംബര്‍. വിനോദ നികുതി ഒഴിവാക്കണമെന്നും പ്രദര്‍ശന സമയങ്ങള്‍ മാറ്റണമെന്നുമാണ് ഫിലിം ചേംബറിന്‍റെ ആവശ്യം. 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തിയേറ്റർ തുറക്കാനാകില്ലെന്നും ഫിലിം ചേംബര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇളവുകൾ നൽകാത്തതിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ ഫിലിം ചേമ്പര്‍ രംഗത്തെത്തിയിരുന്നു. ഉടമകളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സര്‍ക്കാ‍‍ർ ഉറപ്പ് നൽകിയിരുന്നെന്നും എന്നാൽ മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്നുമായിരുന്നു സംഘടനയുടെ കുറ്റപ്പെടുത്തൽ.