49-ാമത് ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. എക്കോ മികച്ച ചിത്രമായും ഡൊമിനിക് അരുണ്‍ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു
2025 ലെ മലയാള സിനിമയിലെ മികവുകള്‍ക്കുള്ള 49-ാമത് ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. എക്കോയാണ് മികച്ച ചിത്രം. ലോക സംവിധാനം ചെയ്ത ഡൊമിനിക് അരുണ്‍ ആണ് മികച്ച സംവിധായകന്‍. തുടരും, ഹൃദയപൂര്‍വ്വം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ച നടനായപ്പോള്‍ കല്യാണി പ്രിയദര്‍ശന്‍ (ലോക), അനശ്വര രാജന്‍ (രേഖാചിത്രം, മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിടും. 60 ചിത്രങ്ങളാണ് ഇക്കുറി അവാര്‍ഡിനായി അപേക്ഷിച്ചത്. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ. ജോര്‍ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡോ. ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, ഡോ. അരവിന്ദന്‍ വല്ലച്ചിറ, ഡോ. ജോസ് കെ മാനുവല്‍, എ ചന്ദ്രശേഖര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.
സമഗ്ര സംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്ര രത്നം പുരസ്‌കാരം ഗായകനും സംഗീത സംവിധായകനുമായ എം ജി ശ്രീകുമാറിന് സമ്മാനിക്കും. തിരക്കഥാകൃത്തും സംവിധായകനുമായി മലയാളത്തിന്റെ യശസ് ഇന്ത്യയൊട്ടാകെയെത്തിച്ച പ്രിയദര്‍ശന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡും നല്‍കും. നടനും നിര്‍മ്മാതാവുമായ ടി ജി രവി, നടനും വസ്ത്രാലങ്കാരകനുമായ ഇന്ദ്രന്‍സ്, ഗാനരചയിതാവും തിരക്കഥാകൃത്തും അഭിനേതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, നിര്‍മ്മാതാവും നിര്‍മ്മാണ കാര്യദര്‍ശിയുമായ കല്ലിയൂര്‍ ശശി, നടി ഊര്‍മിള ഉണ്ണി, ഗായിക ബി അരുന്ധതി എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാ പുരസ്‌കാരവും ലഭിക്കും.
മറ്റ് അവാര്‍ഡുകള്‍
മികച്ച രണ്ടാമത്തെ ചിത്രം: രേഖാചിത്രം (സംവിധാനം:ജോഫിന്‍ ടി. ചാക്കോ, നിര്‍മ്മാണം വേണു കുന്നപ്പള്ളി)
മികച്ച രണ്ടാമത്തെ നടന്‍: പ്രകാശ് വര്‍മ്മ (തുടരും), ദിലീഷ് പോത്തന്‍ (റോന്ത്)
മികച്ച രണ്ടാമത്തെ നടി: ഹണി റോസ് (റേച്ചല്‍), ശുഭ വയനാട് (ശാന്തി ദ് റിഫ്‌ളക്ഷന്‍ ഓഫ് ട്രൂത്ത്)
അഭിനയമികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ഡോ. മനോജ് ഗോവിന്ദന്‍ (പെരിയോന്‍), സംഗീത് പ്രതാപ് (ഹൃദയപൂര്‍വം), സന്ദീപ് പ്രദീപ് (എക്കോ), ട്വിങ്കിള്‍ ജോബി (എ പ്രെഗ്നന്റ് വിഡോ), മീനാക്ഷി (പ്രൈവറ്റ്)
മികച്ച ബാലതാരം: ധാര്‍മ്മിക് സുധാകരന്‍ (പച്ചത്തെയ്യം), ദേവനന്ദ ജിബിന്‍ (കല്യാണമരം)
മികച്ച കഥ: ജി ആര്‍ ഇന്ദുഗോപന്‍ (പൊന്മാന്‍)
മികച്ച തിരക്കഥ: രാജേഷ് തില്ലങ്കരി (എ പ്രെഗ്നന്റ് വിഡോ)
മികച്ച ഗാനരചയിതാവ്: മഹേഷ് ഗോപാല്‍ (മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍), മുരളി നീലാംബരി (വടു)
മികച്ച സംഗീത സംവിധാനം: ജേക്‌സ് ബിജോയ് (നരിവേട്ട, ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര)
മികച്ച പിന്നണി ഗായകന്‍: നവനീത് ഉണ്ണികൃഷ്ണന്‍ (ഗാനം: വിടപറയാം, ചിത്രം: ഹൃദയപൂര്‍വം)
മികച്ച പിന്നണി ഗായിക: സിത്താര കൃഷ്ണകുമാര്‍ (ഗാനം: മിന്നല്‍വള, ചിത്രം: നരിവേട്ട), ജെ ആര്‍ ദിവ്യ നായര്‍ (ഗാനം മധുരമായൊരു കോകില നാദം, ചിത്രം നേരറിയും നേരത്ത്)
മികച്ച ഛായാഗ്രാഹകന്‍: മുഹമ്മദ് എ (തന്തപ്പേര്)
മികച്ച ചിത്രസന്നിവേശകന്‍: പ്രവീണ്‍ പ്രഭാകര്‍ (കളങ്കാവല്‍)
മികച്ച ശബ്ദമിശ്രണം: എം ആര്‍. രാജാകൃഷ്ണന്‍ (എല്‍ 2 എംപുരാന്‍)
മികച്ച കലാസംവിധായകന്‍: സുനില്‍ ലാവണ്യ (ജഗള)
മികച്ച മേക്കപ്പ്മാന്‍: റോണക്‌സ് സേവ്യര്‍ (ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര)
മികച്ച വസ്ത്രാലങ്കാരം: മിനിമ ഷാജി (മൂന്നാം നൊമ്പരം)
മികച്ച ജനപ്രിയ ചിത്രം: സര്‍വം മായ (സംവിധാനം: അഖില്‍ സത്യന്‍, നിര്‍മ്മാണം: ഡോ അജയ്യകുമാര്‍, ആര്‍ രാജീവ് മേനോന്‍)
മികച്ച ബാലചിത്രം: ദൈവത്താന്‍കുന്ന് (സംവിധാനം: ജോഷി മാത്യു, നിര്‍മ്മാണം:ബേബി മാത്യു സോമതീരം), പച്ചത്തെയ്യം (സംവിധാനം: ഗോപി കുറ്റിക്കോല്‍, നിര്‍മ്മാണം ബേബി ബാലകൃഷ്ണന്‍)
മികച്ച ദേശീയോദ്ഗ്രഥനചിത്രം: ഖിഡ്കി ഗാവ് (സംവിധാനം:സഞ്ജു സുരേന്ദ്രന്‍, നിര്‍മ്മാണം:എം.എന്‍.സുരേന്ദ്രന്‍)
മികച്ച സ്ത്രീപക്ഷ ചിത്രം: വിക്ടോറിയ (സംവിധാനം: ശിവരഞ്ജിനി ജെ, നിര്‍മ്മാണം: കെ.എസ്.എഫ്.ഡി.സി)
മികച്ച സോദ്ദ്യേശ്യ ചിത്രം: സമസ്താ ലോകഃ (സംവിധാനം: ഷെറി ഗോവിന്ദന്‍, നിര്‍മ്മാണം:ജഷീദ ഷാജി), മിണ്ടിയും പറഞ്ഞും (സംവിധാനം:അരുണ്‍ ബോസ്, നിര്‍മ്മാണം: സലീം അഹ്‌മ്മദ്), മൂണ്‍വാക്ക് (സംവിധാനം: വിനോദ് എ. കെ, നിര്‍മ്മാണം: ലിസ്റ്റിന്‍ സ്റ്റീഫന്‍, ജസ്‌നി അഹമ്മദ്), ചിന്ന ചിന്ന ആശൈ (സംവിധാനം :വര്‍ഷ വാസുദേവ്, നിര്‍മ്മാണം: അഭിജിത്ത് ബാബുജി), കരുതല്‍ (നിര്‍മ്മാണം, സംവിധാനം: ജോമി ജോസ് കൈപ്പറേട്ട്).
മികച്ച പരിസ്ഥിതി ചിത്രം : കല്യാണമരം (സംവിധാനം:രാജേഷ് അമനകര, നിര്‍മ്മാണം: സജി കെ, ഏലിയാസ്), ഭൂതലം (സംവിധാനം ; ശ്രീകാന്ത് പാങ്ങാപ്പാട്ട്, നിര്‍മ്മാണം: കവിത ശ്രീകാന്ത്)
മികച്ച സാമൂഹികപ്രസക്തിയുള്ള ചിത്രം: അരിക് (സംവിധാനം വി. എസ് സനോജ്, നിര്‍മ്മാണം: കെ.എസ്.എഫ്.ഡി.സി), സ്വാലിഹ് (സംവിധാനം: സിദ്ധിഖ് പരവൂര്‍, നിര്‍മ്മാണം: ഷാജു വാലപ്പന്‍)
മികച്ച ബിബ്‌ളിക്കല്‍ ചിത്രം: മൂന്നാം നൊമ്പരം (സംവിധാനം ജോഷി ഇല്ലത്ത്, നിര്‍മ്മാണം: ജിജി കര്‍മ്മലേത്ത് (മാത്യു ജോസഫ്)
മികച്ച നവാഗത പ്രതിഭകള്‍: നടി: റിയ ഷിബു (സര്‍വം മായ), സംവിധാനം : ജിതിന്‍ കെ. ജോസ് (കളങ്കാവല്‍), ശരണ്‍ വേണുഗോപാല്‍ (നാരായണീന്റെ മൂന്നാണ്മക്കള്‍),പ്രശാന്ത് വിജയ് (ഇത്തിരി നേരം), ഡോ. മനോജ് ഗോവിന്ദന്‍ (നോബഡി), ഷാജു വാലപ്പന്‍ (നിഴല്‍ വ്യാപാരികള്‍)തിരക്കഥ: ശാന്തി (ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര)
മികച്ച അന്യഭാഷാ ചിത്രം: പരാശക്തി (സംവിധാനം: സുധ കൊങ്ങര പ്രസാദ് നിര്‍മ്മാണം:ആകാശ് ഭാസ്‌കരന്‍)

