വരയന്‍ എന്ന സിനിമയുടെറെ ചിത്രീകരണത്തിനിടെയാണ് ജൂഡ് ആന്റണിക്ക് പരിക്കേറ്റത്. നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വരയന്‍.

ആലപ്പുഴ: സംവിധായകനും നടനുമായ ജൂഡ് ആന്റണിക്ക് പരിക്ക്. ആലപ്പുഴയില്‍ ചിത്രീകരണം നടക്കുന്ന വരയന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ബോട്ടില്‍ നിന്നും ചാടുമ്പോഴാണ് ജൂഡിന് പരിക്കേറ്റത്. സിജു വിത്സണ്‍, ലിയോണ ലിഷോയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വരയന്‍.

Add Asianetnews as a Preferred SourcegooglePreferred

സത്യം സിനിമാസിന്റെ ബാനറിൽ പ്രേമചന്ദ്രൻ എ.ജി നിർമ്മിക്കുന്ന ചിത്രത്തില്‍ സിജു വിൽസനാണ് നായകന്‍. ലിയോണ ലിഷോയ് ആണ് നായിക. മണിയൻപിള്ള രാജു, വിജയരാഘവൻ, ജോയ് മാത്യു, ബിന്ദു പണിക്കർ, ജയശങ്കർ, അരിസ്റ്റോ സുരേഷ്, ആദിനാഥ് ശശി, ഏഴുപുന്ന ബിജു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഡാനി കപ്പൂച്ചിന്‍ തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രജീഷ് രാമന്‍ നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് പ്രകാശ് അലക്സ് സംഗീതം പകരുന്നു. 

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി, പ്രൊജക്റ്റ് ഡിസെെന്‍ ജോജി ജോസഫ്, കല നാഥന്‍ മണ്ണൂര്‍, മേക്കപ്പ് സിനൂപ് രാജ്, വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റില്‍സ് ജിയോ ജോമി, പരസ്യകല പ്രദീഷ്, എഡിറ്റര്‍ ജോണ്‍ക്കുട്ടി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ കൃഷ്ണ കുമാര്‍, നൃത്തം പ്രസന്ന സുജിത്, ആക്ഷന്‍ ആല്‍വിന്‍ അലക്സ്, വാര്‍ത്ത പ്രചരണം എ എസ് ദിനേശ്.