കേണിച്ചിറ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
കല്‍പ്പറ്റ: വയനാട്ടിലെ ആദ്യകാല സിനിമ സംവിധായകനും തിരക്കഥകൃത്തും ഗാനരചയിതാവും നിര്‍മ്മാതാവുമായ പ്രകാശ് കൊളേരി (65)യെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. കോളേരി പരപ്പനങ്ങാടി റോഡിലെ വീട്ടില്‍ ഒറ്റക്ക് താമസിക്കുന്ന ഇദ്ദേഹത്തെ രണ്ടുദിവസമായി പുറത്ത് കാണാത്തതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേണിച്ചിറ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 - 2552056)
