Asianet News MalayalamAsianet News Malayalam

'സിനിമക്കാര്‍ക്ക് ഇഡി വരുമോയെന്ന ഭയം'; അതിനാല്‍ അഭിപ്രായം പറയാന്‍ മടിയെന്ന് അടൂര്‍

അഭിപ്രായം പി എസ് ശ്രീധരൻ പിള്ളയുടെ സാന്നിധ്യത്തില്‍

film fraternity is not saying their opinions from the fear of enforcement directorate says adoor gopalakrishnan nsn
Author
First Published Sep 29, 2023, 8:33 PM IST

സിനിമാ മേഖലയിലുള്ളവർക്ക് അഭിപ്രായങ്ങൾ തുറന്ന് പറയാൻ മടിയാണെന്ന് സംവിധായകന്‍ അടൂർ ഗോപാലകൃഷ്ണൻ. എന്തെങ്കിലും പറഞ്ഞു പോയാൽ ഇഡി വരുമോയെന്ന പേടിയാണ് സിനിമാക്കാർക്ക്. പക്ഷേ താൻ അങ്ങനെയല്ല. പറയാനുള്ളത് തുറന്നു പറയുമെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയ്ക്ക് തിരുവനന്തപുരം പ്രസ്സ് ക്ളബ് സംഘടിച്ചിച്ച സ്നേഹാദരം ചടങ്ങിൽ സംസാരിക്കുകയായിരുന്നു അടൂർ.

2016 ല്‍ പുറത്തിറങ്ങിയ പിന്നെയും ആണ് അടൂരിന്‍റെ സംവിധാനത്തില്‍ അവസാനം പുറത്തിറങ്ങിയ ചിത്രം. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും ഈ വര്‍ഷം ജനുവരിയില്‍ അടൂർ രാജിവച്ചിരുന്നു. ഡയറക്ടർ ശങ്കർ മോഹൻ രാജിവച്ച് പുറത്ത് പോയതിന് പിന്നാലെയാണ് അടൂരും രാജി വച്ചത്. ശങ്കർ മോഹന് പൂർണ പിന്തുണ പ്രഖ്യാപിച്ച അടൂർ, വിദ്യാർത്ഥി സമരങ്ങളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ അതൃപ്തി അറിയിച്ചിരുന്നു. 

ALSO READ : 'ഖുറേഷി'യുടെ മോതിരം; 'എമ്പുരാന്‍' ടീം കാത്തുവച്ചിരിക്കുന്ന സര്‍പ്രൈസ് എന്ത്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios