'പ്രേമ'ത്തിനുശേഷം അല്‍ഫോന്‍സ് പുത്രന്‍ സിനിമകളൊന്നും ചെയ്തിരുന്നില്ല. ഫഹദ് ഫാസിലിനെ നായകനാക്കി 'പാട്ട്' എന്ന ചിത്രം കഴിഞ്ഞ വര്‍ഷാവസാനം സംവിധായകൻ പ്രഖ്യാപിച്ചിരുന്നു.

നേരം, പ്രേമം എന്നീ ഹിറ്റുകൾക്ക് ശേഷം അൽഫോൺസ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രം ഗോൾഡിന്റെ ചിത്രീകരണം ആരംഭിച്ചു. പൃഥ്വിരാജും നയന്‍താരയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. നടന്‍ അജ്‍മല്‍ അമീറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സെപ്റ്റംബർ അവസാനം പൃഥ്വിരാജ് സെറ്റിൽ സജീവമാകും. പൃഥ്വിരാജ് പ്രൊഡക്‌ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവരാണ് നിർമാതാക്കൾ.

ലൂസിഫറിന് ശേഷം പൃഥ്വിരാജ് വീണ്ടും സംവിധായകന്റെ വേഷത്തിലെത്തുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം തുടർന്ന് കൊണ്ടിരിക്കയാണ്. മോഹൻലാൽ, മീന എന്നിവർ കേന്ദ്രകഥാപാത്രങ്ങളാവുന്ന സിനിമയിൽ പൃഥ്വിരാജ് സംവിധായകന്റെയും നടന്റെയും റോളിൽ എത്തുന്നുണ്ട്.

അതേസമയം, 'പ്രേമ'ത്തിനുശേഷം അല്‍ഫോന്‍സ് പുത്രന്‍ സിനിമകളൊന്നും ചെയ്തിരുന്നില്ല. ഫഹദ് ഫാസിലിനെ നായകനാക്കി 'പാട്ട്' എന്ന ചിത്രം കഴിഞ്ഞ വര്‍ഷാവസാനം സംവിധായകൻ പ്രഖ്യാപിച്ചിരുന്നു. ഈ ചിത്രത്തിലും നയന്‍താരയാണ് നായിക. സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രത്തിന്‍റെ രചനയും എഡിറ്റിംഗും സംഗീത സംവിധാനവും അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. യുജിഎം എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്‍റണിയും ചേര്‍ന്നാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രഹണം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona