ബോക് ഓഫീസിൽ ആർആർആറിന്റെ തേരോട്ടം തുടരുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ടുതന്നെ അഞ്ഞൂറ് കോടി ക്ലബ്ബിൽ ചിത്രം ഇടം നേടി. 

ന്ത്യൻ സിനിമാ മേഖലയിലെ ഇതിഹാസ സംവിധായകനാണ് എസ്.എസ് രാജമൗലി(S S Rajamouli). അദ്ദേഹത്തിന്റെ പേര് കേട്ടാൽ തന്നെ ബ്രഹ്മാണ്ഡമായ കാഴ്ചയുടെ അനുഭവം എന്നാണ് ഏതൊരു സിനിമാപ്രേമിയും ആദ്യം മനസിൽ ചിന്തിക്കുക. ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ രാജമൗലിക്ക് ലഭിച്ച സ്വീകര്യത ചെറുതല്ലായിരുന്നു. ഇന്ന് ഇന്ത്യയിൽ വൻ ബജറ്റിൽ ഇറങ്ങുന്ന ഏത് സിനിമയും ക്വാളിറ്റിയുടെ കാര്യത്തിൽ മത്സരിക്കുന്നത് ബാഹുബലിയോടാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത രാജമൗലിയുടെ ആർആർആറിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഈ അവസരത്തിൽ ഒരഭിമുഖത്തിൽ രാജമൗലി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

നാട്ടുകാരുടെ മനസില്‍ നിന്നും മായിച്ചു കളയാന്‍ ആഗ്രഹിക്കുന്ന സ്വന്തം സിനിമയെക്കുറിച്ചായിരുന്നു രാജമൗലി പറഞ്ഞത്. തന്റെ ആദ്യസിനിമയായി സ്റ്റുഡന്റ് നമ്പർ 1 ആണ് മറക്കാൻ ആ​ഗ്രഹിക്കുന്ന ചിത്രമെന്നും അതൊരു ക്രിഞ്ച് സിനിമയാണെന്നും രാജമൗലി പറഞ്ഞു. പേളി മാണി നടത്തിയ അഭിമുഖത്തിലിയാരുന്നു സംവിധായകന്റെ തുറന്നു പറച്ചിൽ.

അതേസമയം, ബോക് ഓഫീസിൽ ആർആർആറിന്റെ തേരോട്ടം തുടരുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ടുതന്നെ അഞ്ഞൂറ് കോടി ക്ലബ്ബിൽ ചിത്രം ഇടം നേടി. കേരളത്തിൽ നിന്ന് പത്തുകോടി ഗ്രോസ് കളക്ഷൻ പിന്നിട്ട്‌ ഗംഭീര റിപ്പോർട്ടുമായി കുതിക്കുകയാണ് ആർ ആർ ആർ. ജൂനിയർ എൻ ടി ആർ, റാം ചരൺ എന്നിവരെ മുഖ്യ കഥാപാത്രങ്ങളായി ഒരുക്കിയ ബ്ലോക്ക് ബസ്റ്റർ ചലച്ചിത്രം ബോക്സ് ഓഫീസിൽ ഇനിയും റെക്കോഡുകൾ തിരുത്തുമെന്നാണ് നിർമാതാക്കൾ പ്രതീക്ഷിക്കുന്നത്.

Read Also: RRR : 'ആര്‍ആര്‍ആര്‍' ആവേശത്താല്‍ കടലാസുകള്‍ പെറുക്കിയെറിഞ്ഞ് രാം ചരണിന്റെ ഭാര്യയും- വീഡിയോ

ജനുവരി 7ന് ആഗോളതലത്തില്‍ തിയറ്ററുകളിലെത്താനിരുന്ന ചിത്രമാണ് 'ആർആർആർ'. എന്നാൽ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് പല സംസ്ഥാനങ്ങളും സാമൂഹികജീവിതത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയതോടെ തീരുമാനം മാറ്റുക ആയിരുന്നു. പിന്നാലെ മാർച്ച് 25നാണ് ചിത്രം റിലീസ് ചെയ്തത്. 

ബാഹുബലി ഫ്രാഞ്ചൈസിക്കു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് ആര്‍ആര്‍ആറിന്‍റെ ഏറ്റവും വലിയ യുഎസ്‍പി. ബാഹുബലി 2 ഇറങ്ങി അഞ്ച് വര്‍ഷം കഴിയുമ്പോഴാണ് ആര്‍ആര്‍ആര്‍ എത്തുന്നത്. ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍, അളിയ ഭട്ട്, ഒലിവിയ മോറിസ്. സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലി തന്നെയാണ്. സായ് മാധവ് ബുറയാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 

Read More: The Kashmir Files : ബോക്സ് ഓഫീസിൽ 'ദി കശ്മീർ ഫയൽസി'ന്റെ തേരോട്ടം, ചിത്രം ഇതുവരെ നേടിയത്