ജയറാം ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുമെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. 

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാം ചരണിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമ. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്. ബിഗ് കാൻവാസ് സിനിമകളുടെ സംവിധായകൻ ഷങ്കർ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്‍റെ പൂജ ഇന്ന് ഹൈദരാബാദിൽ നടന്നു. 

Add Asianetnews as a Preferred SourcegooglePreferred

ഇത് ആദ്യമായാണ് ശങ്കറും രാം ചരണും ഒന്നിക്കുന്നത്. ശങ്കറിന്റെ എന്തിരനും അന്യനും തെലുങ്കിൽ മൊഴിമാറ്റി എത്തിയിട്ടുണ്ടെങ്കിലും തെലുങ്ക് ചിത്രം സംവിധാനം ചെയ്യുന്നത് ഇതാദ്യമാണ്. കിയാര അദ്വാനിയാണ് ചിത്രത്തിൽ നായിക. തമൻ ആണ് സംഗീതം. നടന്‍ ജയറാമും ചിത്രത്തിന്റെ ഭാഗമാണ്. ജയറാം ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുമെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. 

Scroll to load tweet…

ഭാഗമതി, അലാ വൈകുണ്ഠപുരമുലു എന്നീ തെലുങ്കു ചിത്രങ്ങളിലാണ് ജയറാം അവസാനമായി അഭിനയിച്ചത്. പ്രഭാസിന്റെ രാധേ ശ്യാമിലും ജയറാം പ്രധാന റോളില്‍ എത്തുന്നുണ്ട്. 'വിനയ വിധേയ രാമ'യ്ക്കു ശേഷം രാം ചരണിനൊപ്പം കിയാര അഭിനയിക്കുന്ന ചിത്രമാവുമാണ് ഇത്. ദില്‍ രാജവുവും ശ്രീനിഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം രാം ചരണിന്‍റെ ഫിലിമോഗ്രഫിയിലെ 15-മത് ചിത്രമാണ്. തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി പതിപ്പുകളും ചിത്രത്തിന് ഉണ്ടാവും. അതേസമയം 'ഇന്ത്യന്‍ 2', 'അന്ന്യന്‍റെ' ഹിന്ദി റീമേക്ക് എന്നിവയും ഷങ്കറിന് പൂര്‍ത്തിയാക്കാനുള്ള പ്രോജക്റ്റുകളാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona