ര്‍ജന്റൈന്‍ ഇതിഹാസ ഫുട്‌ബോള്‍ താരം ഡിയോഗോ മറഡോണയ്ക്ക് ആദരാജ്ഞലികൾ അർപ്പിച്ച് സിനിമാലോകം. മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളും സംവിധായകരും പ്രിയതാരത്തിന് പ്രാമണമർപ്പിച്ചു. ‘ഡിയോഗോ മറഡോണ. ഒരു യഥാർത്ഥ ഐക്കൺ, കളിയുടെ ഇതിഹാസം. ആർഐപി‘ എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. 

Diego Maradona. A true icon, a legend of the game. RIP

Posted by Mammootty on Wednesday, 25 November 2020

😔Hand of GOD in FOOTBALL waves Adieu!!!⚽️⚽️⚽️

Posted by Kunchacko Boban on Wednesday, 25 November 2020

Farewell legend. 💔 #DiegoMaradona RIP! 🙏

Posted by Prithviraj Sukumaran on Wednesday, 25 November 2020

"ഇതിഹാസങ്ങൾ നിർമ്മിച്ചവന്, കാൽപ്പന്തു കൊണ്ട് കാവ്യങ്ങൾ രചിച്ചവന്, തലമുറകളെ കോൾമയിർ കൊള്ളിച്ചവന്, പുല്മൈതാങ്ങളെ ഐന്ദ്രജാലിക വേദികൾ ആക്കിയവന്, ആകാശ നീലിമയെ ഹൃദയങ്ങളിൽ പതിപ്പിച്ചവന് - വിട"  എന്നാണ് മിഥുന്‍ മാന്വല്‍ തോമസ് കുറിച്ചത് 

RIP 🌹

Posted by Laljose on Wednesday, 25 November 2020

Farewell legend. 💔 #DiegoMaradona RIP! 🙏

Posted by Tovino Thomas on Wednesday, 25 November 2020
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Asif Ali (@asifali)

രണ്ടാഴ്ച്ചയ്ക്ക് മുമ്പ് മറഡോണ തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. എന്നാല്‍ അദ്ദേഹം മരിച്ചെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നേരത്തെ അദ്ദേഹം സുഖംപ്രാപിച്ച് വരുന്നതായും മറികടന്നത് ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ സമയമെന്നും അദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചിരുന്നു.

തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്നുള്ള ശസ്ത്രക്രിയായിരുന്നു പൂര്‍ത്തിയായത്. പിന്നീട്എട്ട് ദിവസത്തിന് ശേഷമാണ് മറഡോണ ആശുപത്രിയില്‍ നിന്ന് മടങ്ങിയത്. അറുപത് വയസ് തികഞ്ഞതിന് ദിവസങ്ങള്‍ മാത്രം പിന്നാലെയായിരുന്നു ശാരീരിക അസ്വസ്തതകള്‍ പ്രകടിപ്പിച്ച മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകടമാംവിധം തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി വിദഗ്ധ പരിശോധനയില്‍ ഉടനടി കണ്ടെത്തിയിരുന്നു.