ചിത്രത്തിന്റെ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിന് പ്രിയദര്‍ശന്‍ അയച്ച സന്ദേശത്തിലായിരുന്നു അഭിനന്ദനം.

ന്ദ്രൻസിനെ കേന്ദ്രകഥാപാത്രമാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് ഹോം. പത്തൊമ്പതിന് ഒടിടിയിൽ റീലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരെത്തി. തെന്നിന്ത്യൻ സംവിധായകനായ എ ആർ മുരു​ഗദോസും അഭിനന്ദനവുമായി എത്തിയിരുന്നു. ഇപ്പോഴിതാ സംവിധായകന്‍ പ്രിയദര്‍ശനും ഹോമിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ചിത്രത്തിന്റെ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിന് പ്രിയദര്‍ശന്‍ അയച്ച സന്ദേശത്തിലായിരുന്നു അഭിനന്ദനം. 'ഹോം കണ്ടു. വളരെ മികച്ച കഥയാണ് ചിത്രത്തിന്റെത്. ഞാന്‍ കൊവിഡ് കാലത്ത് കണ്ട് മികച്ച അഞ്ച് സിനിമകളില്‍ ഒന്നാണ് ഹോം. ആശംസകള്‍' എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.

നീല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ പ്രജീഷ് പ്രകാശാണ്. രാഹുല്‍ സുബ്രഹ്‌മണ്യമാണ് ചിത്രത്തില്‍ സംഗീതം ഒരുക്കിയിരിക്കുന്നത്. ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലിന്‍, വിജയ് ബാബു, ജോണി ആന്റണി, മണിയന്‍പിള്ള രാജു, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, അജു വര്‍ഗ്ഗീസ്, പ്രിയങ്ക നായര്‍, മിനോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona