പരിഭവവും കരച്ചിലുകളും വകയ്‍ക്കാതെ 'ശിവാഞ്‍ജലി'.

'സാന്ത്വനം' വീട്ടിലുള്ളവര്‍ക്കില്ലാത്ത പ്രശ്‌നമാണ് 'തമ്പി'ക്ക്. വീട്ടില്‍ നടന്ന പ്രശ്‌നങ്ങളെല്ലാം ഏറക്കുറെ ഒതുങ്ങി എന്ന് തോന്നിയ സമയത്താണ് വീട്ടിലെ നൂലുകെട്ടിന്റെ ഭാഗമായി 'തമ്പി' വീട്ടിലെത്തി വീണ്ടും വിഷയമുണ്ടാക്കിയിരിക്കുന്നത്. 'ശിവനേ'യും 'അഞ്ജലി'യേയും എല്ലാവരുടേയും മുന്നില്‍ ആകെ നാണം കെടുത്തി അവരെ വീട്ടില്‍നിന്നും ഇറക്കി വിടുന്നതുവരെ എത്തി 'തമ്പി'യുടെ സംസാരം. 'തമ്പി' അഞ്ജലിയുടെ അച്ഛനെയും ശകാരിക്കുന്നുണ്ട്. പണ്ട് 'ശങ്കരന്‍' 'സാന്ത്വനം' കുടുംബത്തോട് തെറ്റ് ചെയ്‍തിട്ടുണ്ട്. അത് 'ശങ്കരന്‍' വീണ്ടും ആവര്‍ത്തിക്കുമെന്നും, വീല്‍ ചെയറിലുള്ള 'ലക്ഷ്‍മിയമ്മ'യേയും കൊലയ്ക്ക് കൊടുക്കുമെന്നും 'തമ്പി' പറഞ്ഞതോടെ ശങ്കരന്‍, കോളറിന് പിടിച്ചു. നിര്‍ത്തൂ എന്ന് ബാലന്‍ അലറിക്കൊണ്ട് ഇരുവരോടും പറഞ്ഞതോടെയാണ് എല്ലാമൊന്നും കെട്ടടിങ്ങിയത്.

ഓഹരികള്‍ എല്ലാം ഭാഗിച്ച് തരാമെന്നാണ് ബാലന്‍ എല്ലാവരോടുമായി വ്യക്തമാക്കുന്നത്. എല്ലാ പ്രശ്‌നങ്ങളും അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയതിനെ തുടര്‍ന്ന് 'ശിവന്‍ വീട്ടില്‍ നിന്നും ഇറങ്ങാനൊരുങ്ങിയത്. 'തമ്പി'യെ ഇറക്കിവിടാനായി 'ഹരി' ഒരുങ്ങുമ്പോഴായിരുന്നു താൻ വീട്ടില്‍ നിന്ന് പോകുകയാണെന്ന് ശിവന്‍ വ്യക്തമാക്കിയത്. പോകരുതെന്ന് എല്ലാവരും പറയുന്നെങ്കിലും അത് കേള്‍ക്കാതെ, 'ശിവനും' 'അഞ്ജലി'യും പോകാനായി ഒരുങ്ങുകയാണ്.

തങ്ങള്‍ വീട്ടിലേക്ക് ഇപ്പോള്‍ തിരികെ വരാന്‍ പാടില്ലായിരുന്നു എന്നും ഇനി എല്ലാ ബാധ്യതയും കഴിഞ്ഞ ശേഷമേ മടങ്ങൂവെന്നുമാണ് 'ശിവന്‍' എല്ലാവരോടുമായി പറയുന്നത്. എന്നാല്‍ ഇതെല്ലാം ഇവരുടെ നാടകമാണെന്നാണ് 'തമ്പി'യുടെ അഭിപ്രായം. കടയിലേക്കും ഇനിയില്ലായെന്നും, എവിടെ നിന്നെങ്കിലും താൻ പണമുണ്ടാക്കി കടങ്ങളെല്ലാം തീര്‍ത്തേ മടങ്ങൂവെന്ന് പറഞ്ഞ് 'ശിവനും' 'അഞ്ജലി'യും മുറ്റത്തേക്കിറങ്ങി. എല്ലാവര്‍ക്കും അവകാശപ്പെട്ടത് താന്‍ ഒറ്റയ്ക്ക് തട്ടിയെടുത്തത് മോശമായിപ്പോയെന്നും 'ശിവന്‍' വ്യക്തമാക്കുന്നു.

അമ്മയോടും, മറ്റുള്ളവരോടും അനുവാദം വാങ്ങിയ ശേഷമാണ് 'ശിവനും' 'അഞ്ജലി'യും ഇറങ്ങുന്നത്. എന്നാല്‍ 'ശിവനോ'ട് വീട്ടിനുള്ളിലേക്ക് പോകാൻ 'ബാലന്‍' ആവശ്യപ്പെടുന്നു. ഇനി പോയാല്‍ വീടുമായി നിങ്ങള്‍ക്ക് ബന്ധമില്ല എന്നും നമ്മള്‍ എന്നുള്ളത് നീ എന്ന് മാത്രമാകുമെന്നും 'ബാലന്‍' പറയുന്നു. അതെല്ലാം ശരിവച്ചാണ് 'ശിവന്‍' ഇറങ്ങുന്നത്. ആരെല്ലാം കരഞ്ഞിട്ടും, പല പരിഭവവും പറഞ്ഞിട്ടും 'ശിവന്' കുലുക്കമൊന്നുമില്ല. പോകും എന്ന നിലപാടിലാണ് 'ശിവന്‍'. 'ശിവനും' 'അഞ്ജലി'യും വീട് വിട്ടിറങ്ങുന്നതുവരെയാണ് സീരിയലിന്റെ പുതിയ എപ്പിസോഡ്. ആരാധകര്‍ അടുത്ത എപ്പിസോഡിനായി കാത്തിരിക്കുകയാണ്.

Read More: എങ്ങനെയുണ്ട് രജനികാന്തിന്റെയും മോഹൻലാലിന്റെയും 'ജയിലര്‍', ആദ്യ പ്രതികരണങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക