2014ല്‍ എസ്എഫ്എല്‍ ഫിറ്റ്‌നസ് ഡയറക്ടറായ കാസിഫ് ഖാന്‍, ശില്‍പ ഷെട്ടി, രാജ് കുന്ദ്ര എന്നിവര്‍ അവരുടെ സ്ഥാപനത്തില്‍ 1.5 കോടി രൂപ നിക്ഷേപിച്ചാല്‍ ലാഭം നല്‍കാമെന്ന് ഇവര്‍ വാഗ്ദാനം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. 

മുംബൈ: ബോളിവുഡ് നടി ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രക്കുമെതിരെ(Shilpa Shetty, Raj Kundra) വഞ്ചനാകേസ് (cheating case)രജിസ്റ്റര്‍ ചെയ്തു. നിതിന്‍ ബറായി എന്നയാളാണ് ബാന്ദ്ര (Bandra) സ്റ്റേഷനില്‍ ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയത്. 2014ല്‍ എസ്എഫ്എല്‍ ഫിറ്റ്‌നസ് ഡയറക്ടറായ കാസിഫ് ഖാന്‍, ശില്‍പ ഷെട്ടി, രാജ് കുന്ദ്ര എന്നിവര്‍ അവരുടെ സ്ഥാപനത്തില്‍ 1.5 കോടി രൂപ നിക്ഷേപിച്ചാല്‍ ലാഭം നല്‍കാമെന്ന് ഇവര്‍ വാഗ്ദാനം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. എസ്എഫ്എല്‍ ഫിറ്റ്‌നസ് കമ്പനി ഒരു ഫ്രാഞ്ചൈസി അനുവദിക്കാമെന്നും ഡഹാസ്പര്‍, കൊറേഗാവ് എന്നിവിടങ്ങളില്‍ ജിം, സ്പാ എന്നിവ ആരംഭിക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നെന്നും പരാതിയില്‍ പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

വാഗ്ദാനങ്ങള്‍ നടപ്പാകാതിരുന്നപ്പോള്‍ പണം തിരികെ ചോദിച്ചെങ്കിലും ഇവര്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരന്‍ ആരോപിച്ചു. ഐപിസി 420, 120ബി, 506, 34 വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രക്കെതിരെ നീലച്ചിത്ര നിര്‍മാണ കേസ് നിലവിലുണ്ട്. ഏറെ നാളത്തെ ജയില്‍വാസത്തിന് ശേഷം ഈയടുത്താണ് രാജ് കുന്ദ്ര ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.