മലയാളികളുടെ പ്രിയ താരം കീര്‍ത്തി സുരേഷിന് കൈനിറയെ ചിത്രങ്ങളാണ്. തെലുങ്കില്‍ രംഗ് ദേ എന്ന ചിത്രത്തിലാണ് കീര്‍ത്തി സുരേഷ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റ ഫോട്ടോകള്‍ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത് ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ നിതിനും കീര്‍ത്തി സുരേഷും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ഒരു രംഗത്തിന്റെ ഫോട്ടോ ലീക്കായതാണ് ആരാധകരുടെ ചര്‍ച്ച. കീര്‍ത്തി സുരേഷും നിതിനും ആണ് ചിത്രത്തിലുള്ളത്. ദുബായ്‍യില്‍ ചിത്രീകരിക്കുമ്പോഴുള്ളതാണ് ഫോട്ടോ.

ദുബാ‍യ്‍യില്‍ ആണ് സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ നടക്കുന്നത്. കീര്‍ത്തി സുരേഷ് ഒരു സൈക്കിളില്‍ ഇരിക്കുന്നതും നിതിൻ അടുത്ത് നില്‍ക്കുന്ന രംഗത്തിന്റെ ഫോട്ടോ ഒരു വഴിയാത്രക്കാരൻ എടുത്തതാണ് ഇപ്പോള്‍ ലീക്കായിരിക്കുന്നത്. വെങ്കി അറ്റ്‍ലുരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇത് ഒരു റൊമാന്റിക് എന്റര്‍ടെയ്‍നറായിരിക്കും. സിനിമയുടെ പ്രമേയം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു.

നിതിന്റെയും ശാലിനിയുടെയും വിവാഹം അടുത്തിടെയാണ് നടന്നത്.

ദേവി ശ്രീ പ്രസാദ് ആണ് രംഗ് ദേയുടെ സംഗീത സംവിധായകൻ.