നടി നിത്യ മേനോൻ ചിത്രത്തിൽ ഒരു അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഗായിക ശൈലപുത്രി ദേവി എന്ന കഥാപാത്രത്തെയാണ് നിത്യ അവതരിപ്പിക്കുന്നത്. ശ്രിയ ശരൺ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.  

ഹുഭാഷാ ചിത്രമായ 'ഗമന'ത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ശിവ കണ്ടുകുറിയും പ്രിയങ്ക ജവാൽക്കറും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പോസ്റ്ററാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. അലി-സാറ ദമ്പതികളുടെ വേഷമാണ് ചിത്രത്തിൽ ഇരുവരും അവതരിപ്പിക്കുന്നത്.

നടി നിത്യ മേനോൻ ചിത്രത്തിൽ ഒരു അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഗായിക ശൈലപുത്രി ദേവി എന്ന കഥാപാത്രത്തെയാണ് നിത്യ അവതരിപ്പിക്കുന്നത്. ശ്രിയ ശരൺ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

നേരത്തെ ചിത്രത്തിലെ മറ്റൊരു നായികയായ ശ്രിയ ശരണിന്റെയും നിത്യ മേനോൻ്റെയും ക്യാരക്ടർ പോസ്റ്ററുകൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. നവാഗതനായ സുജാന റാവുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഇളയരാജയാണ്. രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാന ശേഖര്‍ വി.എസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

Scroll to load tweet…