മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഇവര്‍ക്ക് പുറമെ ബോളിവുഡിൽ നിന്നുള്ള ഒരു അഭിനേതാവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്‍റെ മകൻ ജഗൻ ഷാജി കൈലാസ് സംവിധാന രംഗത്തേക്ക് ചുവടുവയ്ക്കുന്നു. രൺജി പണിക്കർ, ഷാജി കൈലാസ്, നിഥിൻ രൺജി പണിക്കർ എന്നിവർക്കൊപ്പം പ്രവർത്തിച്ചതിന്‍റെ അനുഭവപരിചയത്തോടെയാണ് ജഗന്‍റെ അരങ്ങേറ്റം. നേരത്തെ അഹാന കൃഷ്ണകുമാറിനെ കേന്ദ്ര കഥാപാത്രമാക്കി 'കരി' എന്നൊരു മ്യൂസിക്കൽ ആൽബവും ജഗൻ ഒരുക്കിയിട്ടുണ്ട്.

എം.പി.എം. പ്രൊഡക്ഷൻസ് ആന്‍റ് സെന്‍റ് മരിയാ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജോമി പുളിങ്കുന്നാണ് ജഗന്‍റെ ആദ്യചിത്രം നിർമ്മിക്കുന്നത്. ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ജോണറിലുള്ള ചിത്രമായിരിക്കുമിത്. 

യുവനടന്മാരില്‍ ശ്രദ്ധേയനായ സിജു വിൽസൺ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എസ് ഐ ബിനുലാല്‍ എന്ന കഥാപാത്രത്തെയാണ് സിജു ചെയ്യുന്നത്. സര്‍വീസില്‍ ആദ്യമായി ചുമതലയേല്‍ക്കുന്ന എസ് ഐ ആണ് ബിനുലാലിലൂടെയാണ് കഥ നീങ്ങുന്നത്. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രാമപ്രദേശങ്ങളാണ് പ്രധാന ലൊക്കേഷനുകളായി വരുന്നത്.

മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഇവര്‍ക്ക് പുറമെ ബോളിവുഡിൽ നിന്നുള്ള ഒരു അഭിനേതാവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സഞ്ജീവ് എസ്. ആണ് ചിത്രത്തിന്‍റെ തിരക്കഥ. ഗോപി സുന്ദറിന്‍റേതാണ് സംഗീതം. ജാക്സണ്‍ ജോൺസൺ ഛായാഗ്രഹണം നിർവഹിക്കുന്നു.

എഡിറ്റിംഗ് - ക്രിസ്റ്റി സെബാസ്റ്റ്യൻ, കലാസംവിധാനം - ഡാനി മുസ്സരിസ്, മേക്കപ്പ് - അനീഷ് വൈപ്പിൻ, കോസ്റ്റ്യൂം ഡിസൈൻ. - വീണാ സ്യമന്തക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സ്യമന്തക്, പ്രൊജക്റ്റ് ഡിസൈനേഴ്സ്- ആൻസിൽ ജലീൽ - വിശ്വനാഥ്.ഐ, പിആര്‍ഒ- വാഴൂര്‍ ജോസ്. 

ജൂൺ രണ്ടിന് ചിത്രത്തിന്‍റെ ടൈറ്റിൽ ലോഞ്ചും പൂജയും കൊച്ചിയിൽ നടക്കും. ജൂൺ അഞ്ച് മുതൽ പാലക്കാട്ട് ചിത്രീകരണവുമാരംഭിക്കും. 

Also Read:- ആരാധകരുടെ കാത്തിരിപ്പ് വെറുതെയാകില്ല, വിക്രം ചിത്രം 'ധ്രുവ നച്ചത്തിരം' എത്തുന്നു

Asianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News