സഹോദരിക്കും തനിക്കും കൊവിഡ് ഭേദമായെന്ന് അറിയിച്ച് നടി ജാൻവി കപൂര്‍.
നടി ജാൻവി കപൂറിനും (Janhvi Kapoor) സഹോദരി ഖുശിക്കും അടുത്തിടെ കൊവിഡ് (Covid 19) ബാധിച്ചിരുന്നു. ഇപോഴിതാ കൊവിഡ് നെഗറ്റീവായ കാര്യം അറിയിച്ചിരിക്കുകയാണ് ജാൻവി കപൂര്‍. ജനുവരി മൂന്നിനാണ് ഇരുവര്‍ക്കും കൊവിഡ് ബാധിച്ചത്. ആദ്യത്തെ രണ്ട് ദിവസങ്ങള്‍ ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് ജാൻവി കപൂര്‍ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
എനിക്കും സഹോദരിക്കും മൂന്നിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ ഞങ്ങളുടെ ഹോം ഐസൊലേഷൻ കാലാവദി അവസാനിച്ചിരിക്കുകയാണ്. രണ്ടുപേര്‍ക്കും നെഗറ്റീവായി. ആദ്യ രണ്ട് ദിവസം ബുദ്ധിമുട്ടുണ്ടായെങ്കിലും ഓരോ ദിവസം കഴിയുന്തോറം മെച്ചപ്പെട്ടുവരികയായിരുന്നുവെന്ന് ജാൻവി കപൂര്‍ പറയുന്നു.
മാസ്‍ക് ധരിക്കലും വാക്സിൻ എടുക്കലുമാണ് കൊവിഡിനെ പ്രതിരോധിക്കാനുള്ള വഴി. എല്ലാവരും ശ്രദ്ധയോടെയിരിക്കൂവെന്നും ജാൻവി കപൂര്‍ എഴുതിയിരിക്കുന്നു. 'ഗുഡ് ലക്ക് ജെറി'യെന്ന ചിത്രമാണ് ജാൻവി കപൂര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. സിദ്ധാര്‍ഥ് സെൻഗുപ്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്.
നിരൂപകശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയ ചിത്രമായി 'ഹെലൻ' മലയാളത്തില്‍ നിന്ന് ഹിന്ദിയിലേക്ക് എത്തുമ്പോഴും നായിക ജാൻവി കപൂറാണ്. മാത്തുക്കുട്ടി സേവ്യര്‍ തന്നെ ചിത്രം 'മില്ലി' എന്ന പേരില്‍ ഹിന്ദിയില്‍ സംവിധാനം ചെയ്യുന്നു. സുനില്‍ കാര്‍ത്തികേയൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 'മില്ലി' എന്ന റീമേക്ക് ചിത്രം നിര്‍മിക്കുന്നത് ജാൻവി കപൂറിന്റെ അച്ഛൻ ബോണി കപൂറാണ്.
