രാജ്‍കുമാര്‍ നായകനായ സിനിമയാണ് ഒമെര്‍ട. ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്യാൻ തീരുമാനിച്ചതായി രാജ്‍കുമാര്‍ റാവു അറിയിച്ചു.

ജൂലൈ 25ന് സീ 5ലാണ് ചിത്രം ഡിജിറ്റലില്‍ പ്രിമിയര്‍ ചെയ്യുക. ആദ്യം പക്ഷേ ദില്‍ ബെചാര തന്നെ കാണണം എന്ന് രാജ്‍കുമാര്‍ റാവു പറയുന്നു. 24ന് ആണ് ദില്‍ ബെചാര റിലീസ് ചെയ്യുക. സുശാന്ത് സിംഗ് അവസാനമായി അഭിനയിച്ച ദില്‍ ബെചാര ഡിസ്‍നി പ്ലസ് ഹോട് സ്റ്റാറില്‍ ആണ് റിലീസ് ചെയ്യുക. സുശാന്തിനോടുള്ള ആദരവും സ്‍നേഹവും പ്രകടിപ്പിക്കുന്നതിനായി സൗജന്യമായാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. മുകേഷ് ഛബ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുശാന്ത് സിംഗിന്റെ ആദ്യ ചിത്രമായ കായ് പെ ചെയില്‍ രാജ്‍കുമാര്‍ റാവുവും ഒരു പ്രധാന കഥാപാത്രം ചെയ്‍തിരുന്നു. ഒമെര്‍ട 2018ല്‍ തിയറ്ററുകളില്‍ റിലീസ് ചെയ്‍ത ചിത്രമാണ്.